Menu Close

തെങ്ങിന്‍തൈ വിതരണം ആരംഭിച്ചു

നാളികേര വികസന കൗണ്‍സില്‍ ജില്ലയില്‍ തെങ്ങിന്‍തൈകളുടെ വിതരണം ആരംഭിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ബത്തേരി, മാനന്തവാടി ബ്ലോക്കുകളിലെ കൃഷിഭവനുകളില്‍ തൈവിതരണം ആരംഭിച്ചു. നാളികേര വികസന കൗണ്‍സില്‍ 50 ശതമാനം സബ്സ്ഡിനിരക്കിലാണ് തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യുന്നത്. നെടിയയിനം തെങ്ങിന്‍തൈകള്‍ക്ക് 50 രൂപയും ഹൈബ്രിഡിന് 125 രൂപയുമാണ് ഗുണഭോക്തൃവിഹിതമായി അടക്കേണ്ടത്. ജില്ലയിലാകെ 31800 നെടിയയിനം തെങ്ങിന്‍തൈകളും 5000 ഹൈബ്രിഡ് തെങ്ങിന്‍തൈകളുമാണ് വിതരണം ചെയ്യുന്നത്. ജില്ലയിലെ എല്ലാ കൃഷിഭവനുകളിലും 2024 ജൂണ്‍ 30 വിതരണം പൂര്‍ത്തിയാകും. ആവശ്യമുള്ളവര്‍ കൃഷിഭവനുകളുമായി ബന്ധപ്പെടുക.