കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ടുകൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്കായി 2023 ഒക്ടോബര്‍ 26ന് രാവിലെ 10 മുതല്‍ ഇട്ടിവ, കോട്ടുക്കല്‍ വില്ലേജുകള്‍ക്കായി ഇട്ടിവ, വയ്യാനം ഗ്രന്ഥശാലയില്‍ കുടിശികനിവാരണ അദാലത്ത് നടത്തും. ബാങ്ക് പാസ്ബുക്ക്, ആധാറിന്റെ പകര്‍പ്പ് എന്നിവ സഹിതമെത്തി കുടിശിക അടയ്ക്കാം. അംശദായം അടയ്ക്കാനും പുതിയ അംഗങ്ങളെ ചേര്‍ക്കാനും അവസരം ലഭിക്കും. ഫോണ്‍ – 9746822396, 7025491386, 0474 2766843, 2950183.
ഇട്ടിവ, കോട്ടുക്കല്‍ കുടിശികനിവാരണ അദാലത്ത്
