Menu Close

വൈക്കോല്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസുകള്‍ ക്ഷണിച്ചു

മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ പശുക്കള്‍ക്ക് തീറ്റയായി നല്‍കുന്നതിന് ഉദ്ദേശം 50 ടണ്‍ ഉണക്ക വൈക്കോല്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ളവരില്‍നിന്ന് മുദ്രവച്ച മത്സരാധിഷ്ഠിത ദര്‍ഘാസുകള്‍ ക്ഷണിച്ചുകൊള്ളുന്നു. ദര്‍ഘാസുകള്‍ ലഭിക്കേണ്ട അവസാന തിയതി 2024 ഫെബ്രുവരി 28 പകല്‍ 11 മണിവരെയാണ്. ഫോൺ – 0471 -2732962