ബേപ്പൂരിലെ നടുവട്ടത്തുള്ള ക്ഷീര പരിശീലന കേന്ദ്രത്തില്‍ 2024 ഫെബ്രുവരി 12 മുതല്‍ 22 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ളവര്‍ക്കായി പാലുത്പന്ന നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കും. ക്ഷീരോത്പന്ന നിര്‍മ്മാണ സംരംഭകത്വം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. 135 രൂപയാണ് രജിസ്ട്രേഷന് ഫീസ്. പരിശീലനത്തിന് താത്പര്യമുള്ളവര്‍ 2024 ഫെബ്രുവരി 8ന് വൈകുന്നേരം 5നകം 0495 2414579 എന്ന ഫോണ്‍ നമ്പര്‍ മുഖേനയോ നേരിട്ടോ പേര് രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് പരിശീലന സമയത്ത് ഹാജരാക്കണം.