ബേപ്പൂർ നടുവട്ടം ക്ഷീരപരിശീലനകേന്ദ്രത്തിൽവെച്ച് 2023 ഡിസംബർ 11 മുതൽ ഡിസംബർ 22 വരെ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലുള്ളവർക്ക് പാലുത്പന്ന നിർമ്മാണത്തിൽ പരിശീലനം നൽകുന്നു. രജിസ്ട്രേഷൻ ഫീസ് 135 രൂപ. ആധാർ കാർഡിന്റെ പകർപ്പ് പരിശീലനസമയത്ത് ഹാജരാക്കണം. താത്പര്യമുള്ളവർ ഡിസംബർ ഏഴിന് വൈകുന്നേരം അഞ്ചിന് മുമ്പായി 0495-2414579 എന്ന ഫോൺ നമ്പർ മുഖേനയോ നേരിട്ടോ പേര് രജിസ്റ്റർ ചെയ്യണ്ടതാണ്.