ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോൽപന്ന നിർമ്മാണ പരിശീലന വികസന കേന്ദ്രത്തിൽ വച്ച് 09.09.2025 മുതൽ 20.09.2025 വരെ 10 ദിവസങ്ങളിലായി “ക്ഷീരോൽപന്ന നിർമ്മാണ പരിശീലന” പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താൽപര്യമുള്ള ക്ഷീരകർഷകർക്കും സംരംഭകർക്കും ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം മുഖേന നേരിട്ടോ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടർമാർ മുഖാന്തിരമോ, അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസർമാർ മുഖാന്തിരമോ രജിസ്റ്റർ ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കായി പരിശീലനം പരിമിതപ്പെടുത്തിയിരിക്കുന്നു. രജിസ്ട്രേഷൻ ഫീസ് 135/ രൂപ പരിശീലനാർത്ഥികൾ 08.09.2025-ന് വൈകുന്നരം 5 മണിക്ക് മുമ്പായി 8089391209, 0476 – 2698550 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിശീലനത്തിൽ പങ്കടുക്കുന്നവർ ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പ് പരിശീലനത്തിനെത്തുമ്പോൾ ഹാജരാക്കേണ്ടതാണ്.
ക്ഷീരോൽപന്ന നിർമ്മാണ പരിശീലനം
