ക്ഷീരവികസന വകുപ്പിന്റെ പട്ടത്തുള്ള ക്ഷീരപരിശീലന കേന്ദ്രത്തില്‍വച്ച് 2024 ഒക്ടോബര്‍ 07 മുതല്‍ 18 വരെയുള്ള 10 പ്രവൃത്തി ദിവസങ്ങളില്‍ ‘ക്ഷീരോല്പന്ന നിര്‍മ്മാണ പരിശീലനം’ വിഷയത്തില്‍ പരിശീലന പരിപാടി ഉണ്ടായിരിക്കുന്നതാണ്. പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 2024 ഒക്ടോബര്‍ 5-ാം തീയതിക്കു മുമ്പായി ഫോണ്‍ മുഖേനയോ, നേരിട്ടോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍മുഖേന ബന്ധപ്പെടേണ്ട സമയം: രാവിലെ 10.15 വൈകുന്നേരം 5 മണിയ്ക്കും ഇടയ്ക്ക്. രജിസ്ട്രേഷന്‍ ഫീസ് 135/- രൂപ. ഫോണ്‍ -. 0471- 2440911. മേല്‍വിലാസം ക്ഷീരപരിശീലന കേന്ദ്രം, പൊട്ടക്കുഴി റോഡ്, പട്ടം, പട്ടം പി.ഒ., തിരുവനന്തപുരം – 695004, Email ID: principaldtctvm@gmail.com