പെരുമ്പാവൂര്‍ കേരളത്തിലെ തനത് നാടന്‍ കന്നുകാലി കര്‍ഷകരുടെ സംഗമവും ഏകദിന ശില്പശാലയും 2024 സെപ്റ്റംബർ 29- ന് രാവിലെ 10-ന് കോടനാട് മാര്‍ ഔഗന്‍ ഹൈസ്കൂളില്‍ നടക്കും. ‘കേരളത്തിലെ നാടന്‍ കന്നുകാലികളുടെ ജനിതക പുരോഗതി’ എന്ന ഗവേഷണപദ്ധതിയുടെ ഭാഗമായാണ് പരിപാടി. കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ കീഴിലെ മണ്ണുത്തി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസ് ഇന്‍ അനിമല്‍ ജനറ്റിക്സ് ആന്‍ഡ് ബ്രീഡിങ്ങിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ഗോകുല്‍ മിഷന് സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യേണ്ട ഫോണ്‍ നമ്പര്‍ – 89214 05285.
നാടന്‍ കന്നുകാലി കര്‍ഷകരുടെ സംഗമവും ഏകദിന ശില്പശാലയും
