Menu Close

ക്ഷീരകര്‍ഷക സംഗമം സംഘടിപ്പിക്കുന്നു

ക്ഷീരവികസന വകുപ്പിന്‍റെയും പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തില്‍ ബ്ലോക്കിലെ ക്ഷീരകര്‍ഷകര്‍, ക്ഷീരോല്‍പാദക സഹകരണ സംഘങ്ങള്‍, ആത്മ, കേരള ഫീഡ്സ്, മില്‍മ, ഗ്രാമപഞ്ചായത്തുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവകളുടെ സഹകരണത്തോടെ പത്തനാപുരം ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം പിടവൂര്‍ ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്‍റെ ആഭിമുഖ്യത്തില്‍ ഈ മാസം 2023 ഒക്ടോബര്‍ 12 ന് പിടവൂര്‍ ജംഗ്ഷനിലെ വല്ല്യാനേത്ത് ആഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിക്കുന്നു. പത്തനാപുരം എം എല്‍ എ കെ. ബി. ഗണേഷ് കുമാറിന്‍റെ അധ്യക്ഷതയില്‍ ക്ഷീര ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിര്‍വഹിക്കുന്നു. ഇതോടനുബന്ധിച്ച് ക്ഷീരകര്‍ഷകരെ ആദരിക്കുകയും വിവിധ വികസന സെമിനാറും ഉണ്ടായിരിക്കുന്നതാണ്.