മഴക്കെടുതി മൂലം കാർഷിക വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷിവകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു. കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്ത ലഘൂകരണത്തിനുമായി കർഷകർക്ക് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാം.
തിരുവനന്തപുരം – 9495538952, 9447816780
കൊല്ലം – 9447349503 , 9497158066
പത്തനംതിട്ട – 9446041039, 9446324161
ആലപ്പുഴ – 9446487335 – 9539592598
കോട്ടയം , 9447659566 , 7561818724
എറണാകുളം – 9497678634, 9383471180
തൃശൂർ – 9446549273, 8301063659
ഇടുക്കി – 9447037987, 9383470825
പാലക്കാട് – 9446175873, 9074144684
മലപ്പുറം – 9495206424, 9383471623
കോഴിക്കോട് – 9847402917, 9383471784
വയനാട് – 9495622176, 9495143422
കണ്ണൂർ – 9383472028, 9497851557
കാസർഗോഡ് – 9383471961, 9447089766
കർഷകർക്ക് കൃഷി വകുപ്പിന്റെ എയിംസ് പോർട്ടൽ വഴി കൃഷി നാശനഷ്ഠങ്ങൾക്ക് ധനസഹായത്തിനായി അപേക്ഷ സമർപ്പിക്കാം. അതിനായി എയിംസ് പോർട്ടലിൽ (www.aims.kerala.gov.in) ലോഗിൻ ചെയ്ത് കൃഷിഭൂമിയുടെയും നാശനഷ്ടം സംഭവിച്ച കാർഷിക വിളകളെയും സംബന്ധിച്ച വിവരങ്ങൾ ചേർത്ത് കൃഷിഭവനുകളിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.aims.kerala.gov.in, www.keralaagriculture.gov.in വെബ്‌സൈറ്റുകൾ സന്ദർശിക്കണം.