വാഴച്ചുവട് കരിയിലയോ മറ്റ് ജൈവവസ്തുക്കളോ വിള അവശിഷ്ടങ്ങളോ ഉപയോഗിച്ച് പുതയിടുക. കണികജലസേചന രീതി (12 ലിറ്റര്‍ / ഒരു ദിവസം/ വാഴയൊന്നിന്) അവലംബിക്കുക, വരള്‍ച്ച പ്രതിരോധിക്കാന്‍ വാഴയിലകളില്‍ സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് ( 5 ഗ്രാം ഒരു ലിറ്റര്‍വെളളത്തില്‍) രണ്ടാഴ്ച ഇടവേളകളില്‍ തളിച്ചുകൊടുക്കാവുന്നതാണ്. വേനല്‍ക്കാലത്ത് വാഴയിലയില്‍ ഇലപ്പേനിന്റേയും മണ്ഡരിയുടേയും ആക്രമണത്തിനു സാധ്യതയുണ്ട്. ആയതിനാൽ ഇലയുടെ അടിവശത്ത് വീഴത്തക്ക രീതിയില്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിനറല്‍ ഓയില്‍ 25 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിയ്ക്കാം. വെറ്റബിള്‍ സള്‍ഫര്‍ 2 ഗ്രാം 1 ലിറ്റര്‍ വെളളത്തില്‍ കലക്കിതളിയ്ക്കുന്നതും മണ്ഡരിക്കെതിരെ ഫലപ്രദമാണ്.