Menu Close

തീറ്റപ്പുല്ല് കൊണ്ടുവരാന്‍ പിക്-അപ് വാന്‍ വേണം

തിരുവനന്തപുരം, കുടപ്പനക്കുന്നില്‍ മൃഗസംരക്ഷണവകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കന്നുകാലിവളര്‍ത്തല്‍ കേന്ദ്രത്തിന്റെ ആവശ്യത്തിന് തീറ്റപ്പുല്ല് ട്രാന്‍സ്പോര്‍ട്ട്
ചെയ്യുന്നതിന് രണ്ടു ടണ്ണില്‍ കൂടുതല്‍ ശേഷിയുള്ള പിക്-അപ് വാഹനം വാടകയ്ക്ക്
നല്‍കുവാന്‍ താല്പര്യമുള്ളവരില്‍നിന്ന് മുദ്രവച്ച മത്സരാധിഷ്ഠിത ക്വട്ടേഷനുകള്‍
ക്ഷണിച്ചുകൊള്ളുന്നു. ക്വട്ടേഷനുകള്‍ ലഭിക്കേണ്ട അവസാന തിയതി 2024 ഏപ്രില്‍ 12ന്
പകല്‍ 11 മണിവരെയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471 2732962