കൂമ്പുചീയൽ രോഗം മാരകമാണ്. നിയന്ത്രിച്ചില്ലെങ്കില്‍ തെങ്ങ് നശിച്ചുപോകും. കൂമ്പോലയ്ക്ക് സമീപമുള്ള ഒന്നോ രണ്ടോ ഓലകൾ മഞ്ഞ നിറത്തിൽ ആകുന്നതാണ് രോഗത്തിന്റെ ആദ്യലക്ഷണം. അതിനുശേഷം കൂമ്പോല വാടിയുണങ്ങുകയും ഒടിഞ്ഞുതൂങ്ങുകയും ചെയ്യുന്നു.
മഴക്കാലത്ത് തെങ്ങുകളില്‍ കൂമ്പുചീയല്‍ രോഗം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൊമ്പന് ചെല്ലിയുടെ ആക്രമണം മൂലമാണിത്.
സമീപമുള്ള തെങ്ങുകളിൽ രോഗം പടരാതിരിക്കാനായി തുരിശും ചുണ്ണാമ്പും കലര്‍ന്ന ലായനി (1 % ബോര്‍ഡോ മിശ്രിതം തളിക്കാന്‍ മറക്കരുത്.
ആദ്യഘട്ടത്തിൽ അഴുകിയ ഭാഗം മുഴുവനും ചെത്തിമാറ്റിക്കളയണം. അതിനുശേഷം ആ ഭാഗത്ത് ബോർഡോ കുഴമ്പ് പുരട്ടി ഒരു പോളിത്തീൻ ഷീറ്റ് കൊണ്ട് പൊതിഞ്ഞുവയ്ക്കാം. കൂടാതെ രോഗം വരാതിരിക്കുവാൻ മഴക്കാല ആരംഭത്തോടെ ഏറ്റവും മുകളിലത്തെ കൂമ്പോലയിൽ ഇൻഡോഫിൻ എം 45 എന്ന കുമിൾനാശിനി രണ്ട് ഗ്രാം എടുത്ത് ചെറിയ സുഷിരങ്ങൾ ഉള്ള പ്ലാസ്റ്റിക് കവറിൽ നിറച്ച് കെട്ടിയിടുക. മഴ വരുമ്പോൾ ഇത് മണ്ടയിൽ ലയിച്ച് കൂമ്പോലകളുടെ ചുവട്ടിൽ എത്തുകയും കുമിൾ മൂലം ഉണ്ടാകുന്ന അഴുകൽ തടയുകയും ചെയ്യും.