കോഴിക്കോട്, കൊടിയത്തൂർ ഗ്രാമപഞ്ചായത്തിൽ തെങ്ങുകൃഷിക്ക് വളം വിതരണം തുടങ്ങി. ഗുണഭോക്തൃ ലിസ്റ്റിൽ പേരുള്ള കേരകർഷകർ ഭൂനികുതി അടച്ച രസീതും ആധാർ കാർഡും സഹിതം ടോക്കണുകൾ കൈപ്പറ്റണമെന്ന് പഞ്ചായത്തധികൃതർ അറിയിച്ചു. ടോക്കൺ പ്രകാരം വളം വാങ്ങിയ ഒറിജിനൽ ബില്ല്, ടോക്കൺ, ആധാർ കാർഡ് കോപ്പി, 2023-24 സാമ്പത്തിക വർഷം ഭൂനികുതി അടച്ച രസീത്, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്. സബ്സിഡി തുക ഗുണഭോക്താക്കളുടെ അക്കൗണ്ടിലെത്തും. കുമ്മായം, രസവളം എന്നിവയാണ് സബ്സിഡി നിരക്കിൽ നൽകുന്നത്.