Menu Close

യന്ത്രങ്ങൾ പ്രവർത്തന സജ്ജമായി 

കോഴിക്കോട്, കൊയിലാണ്ടിയിൽ കാർഷികവികസന കർഷകക്ഷേമ വകുപ്പ് കൃഷിക്കൂട്ടങ്ങൾക്ക് അനുവദിച്ചു നൽകിയ യന്ത്രങ്ങൾ പ്രവർത്തന സജ്ജമായി. കൃഷിക്കൂട്ടങ്ങൾക്ക് സബ്‌സിഡി നിരക്കിൽ എസ് എം എ എം പദ്ധതിയിലാണ് കൃഷിവകുപ്പ് ആനുകൂല്യം നൽകിയത്. ടില്ലർ, കാടുവെട്ടു യന്ത്രം, ടൂൾ കിറ്റ് എന്നിവയാണ് 80% സബ്‌സിഡി നിരക്കിൽ അനുവദിച്ചത്.  മുനിസിപ്പൽ കൃഷിഭവനിൽ സർവീസ് മേഖലയിൽ കൃഷിക്കൂട്ടമായി രൂപീകരിച്ച നടേരി കാർഷിക തൊഴിൽസേനയാണ് പ്രവർത്തനം ആരംഭിച്ചത്. കൊയിലാണ്ടിയിലേയും സമീപപ്രദേശങ്ങളിലേയും കർഷകർക്കും ഭൂവുടമകൾക്കും ഇവരുടെ സേവനം ലഭ്യമാകും. സേവനമേഖലയിൽ മാത്രമല്ല ഉല്പാദനമേഖലയിലും സജീവമാണ് നടേരി കാർഷിക തൊഴിൽസേന. കൊയിലാണ്ടി കൃഷിഭവന്റെ സാമ്പത്തിക സാങ്കേതിക സഹായവും കൃഷികൂട്ടത്തിന് നൽകിവരുന്നു.