ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ തെങ്ങ് കര്‍ഷകര്‍ക്കുള്ള സമാശ്വാസ പദ്ധതിയുടെ ഭാഗമായി തെങ്ങിന് ജൈവവളം, കുമ്മായം എന്നിവ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനന് നിര്‍വഹിച്ചു.
പഞ്ചായത്ത് ജനകീയസൂത്രണ പദ്ധതിയുടെ ഭാഗമായാണ് തെങ്ങ് കര്‍ഷകര്‍ക്കുള്ള സമാശ്വാസ പദ്ധതി നടപ്പാക്കുന്നത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 20 ലക്ഷം രൂപ വകയിരുത്തി നടപ്പാക്കുന്ന പദ്ധതിയിലൂടെ 800 കര്‍ഷകര്‍ക്ക് 75 ശതമാനം തുക സബ്സിഡിയോടു കൂടിയാണ് ആനുകൂല്യം ലഭിക്കുക.
ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സജിത പ്രദീപ് അധ്യക്ഷയായി. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എ.കെ. അയ്യൂബ്, കൃഷി ഓഫീസര്‍ അനൂജ സി. ലോനപ്പന്, കൃഷി വര്‍ക്കിംഗ് ഗ്രൂപ്പ് ചെയര്മാന് ഇബ്രാഹിംകുട്ടി, കാര്‍ഷിക വികസന സമിതി അംഗങ്ങളായ ഗോപിനാഥന് പനങ്ങാട്, കെ.ഡി. രാജന്, അംജാദ് കാട്ടകത്ത്, വീരാന്‍ തരൂപീടികയില്‍, പ്രദീപ് ലാല്‍, വിഷ്ണു, ലത തുടങ്ങിയവര്‍ പങ്കെടുത്തു.