Menu Close

ചിറയിന്‍കീഴ് ബ്ലോക്ക് ക്ഷീരസംഗമം 2023 ഒക്ടോബര്‍ 21 ന്

ചിറയിന്‍കീഴ് ബ്ലോക്ക് ക്ഷീരസംഗമം 2023 ഒക്ടോബര്‍ 21 ശനിയാഴ്ച മേല്‍ കടയ്ക്കാവൂര്‍ ക്ഷീരവ്യവസായ സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തില്‍ മേല്‍ കടയ്ക്കാവൂര്‍ എല്‍. പി. എസ്സ് ആഡിറ്റോറിയത്തില്‍ വച്ച് വിവിധ പരിപാടികളോടു കൂടി നടക്കുന്നു. ക്ഷീരവികസന വകുപ്പ്, ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റി, ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകള്‍, ക്ഷീരസഹകരണ സംഘങ്ങള്‍, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മില്‍മ, കേരളാഫീഡ്സ്, കേരള ലൈവ് സ്റ്റോക്ക് ഡെവലപ്പ്മെന്‍റ് ബോര്‍ഡ്, മൃഗസംരക്ഷണ വകുപ്പ്, സഹകരണ ബാങ്കുകള്‍, മറ്റിതര ബാങ്കുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കന്നുകാലി പ്രദര്‍ശനം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, ക്ഷീരസംഘങ്ങള്‍ക്കുള്ള അവാര്‍ഡ് വിതരണം, വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിവിധ മത്സരങ്ങള്‍, കലാപരിപാടികള്‍, ഘോഷയാത്ര എന്നിവയും ഉണ്ടാകും. ക്ഷീരസംഗമത്തിന്റെ ഉദ്ഘാടനം ചിറയിന്‍കീഴ് എം. എല്‍. എ. വി. ശശി അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വ്വഹിക്കും. ആറ്റിങ്ങല്‍ എം. പി. അഡ്വ. അടൂര്‍ പ്രകാശ് മുഖ്യപ്രഭാഷണം നടത്തും. ആറ്റിങ്ങല്‍ എം. എല്‍. എ ഒ. എസ്. അംബിക, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സഹകാരികള്‍, ഉദ്യോഗസ്ഥര്‍, ക്ഷീരകര്‍ഷക പ്രതിനിധികള്‍ എന്നിവരും പങ്കെടുക്കും.