കൃഷിവകുപ്പിന്റെ ഫാമുകളിൽ തയ്യാറാക്കിയ ക്രിസ്തുമസ്സ്ട്രീയുടെ വിപണനം പേരാമ്പ്ര സ്റ്റേറ്റ് സീഡ് ഫാമിൽ ആരംഭിച്ചു. തൈകളുടെ വിപണനോദ്ഘാടനം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ ലിസ്സി ആൻ്റണി നിർവഹിച്ചു. ഗോൾഡൻ സൈപ്രസ് ഇനത്തിൽ പെട്ട തൈകളാണ് മൺചട്ടികളിൽ നട്ടുപിടിപ്പിച്ച് വില്പന നടത്തുന്നത്. രണ്ടടി വരെ ഉയരത്തിലുള്ള തൈകൾക്ക് 250 രൂപയും അതിന് മുകളിലേക്കുള്ളവയ്ക്ക് 300 രൂപയുമാണ് വില. രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയുള്ള സമയത്ത് പേരാമ്പ്ര ഫാമിൽ ഇത് ലഭ്യമാകും.
പേരാമ്പ്ര ഫാം സീനിയർ കൃഷി ഓഫീസർ പ്രകാശ് പി പദ്ധതി വിശദീകരണം നടത്തി. കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ രജനി മുരളീധരൻ, ബീന നായർ, ഗീത കെ.ജി, ജില്ലാ കൃഷിത്തോട്ടം കൂത്താളി ഫാം സൂപ്രണ്ട് നൗഷാദ് കെ.വി എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് ഷൈനി കെ നന്ദി പറഞ്ഞു.
ക്രിസ്തുമസ് ട്രീ വില്പന ആരംഭിച്ചു.
