റബ്ബര്‍ബോര്‍ഡിന്‍റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) മോളിക്യുലാര്‍ ബയോളജി & ബയോടെക്നോളജി ടെക്നിക്സില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു. കോട്ടയത്തുള്ള എന്‍.ഐ.ആര്‍.റ്റി.-യില്‍ 2024 ഫെബ്രുവരി മാസം ആരംഭിക്കുന്ന കോഴ്സിന്‍റെ കാലാവധി മൂന്നു മാസമാണ്. കോഴ്സില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം പതിനഞ്ചായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും ജീവശാസ്ത്രശാഖകളില്‍ ബിരുദമോ ബിരുദാനന്തരബിരുദമോ ഉള്ളവര്‍, ഗവേഷകര്‍, മോളിക്യുലാര്‍ ബയോളജിയുമായോ ബയോടെക്നോളജിയുമായോ ബന്ധപ്പെട്ട മേഖലകളില്‍ ജോലികളില്‍ ഏര്‍പ്പെടാന്‍ താല്‍പര്യമുള്ളവര്‍ തുടങ്ങിയവര്‍ക്കെല്ലാം കോഴ്സില്‍ ചേരാം. അപേക്ഷ 2024 ഫെബ്രുവരി 01-ന് മുമ്പായി നല്‍കണം. വിജയകരമായി കോഴ്സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് അനുബന്ധമേഖലകളില്‍ ഗവേഷണം നടത്തുന്നതിനും തൊഴിലുകള്‍ ചെയ്യുന്നതിനും ആവശ്യമായ കഴിവ് ആര്‍ജിക്കാന്‍ കഴിയും.
ഫോൺ – 9447710405
വാട്സാപ്പ് – 0481 2351313
ഇ-മെയില്‍: training@rubberboard.org.in