Menu Close

Category: വിളപരിപാലനം

റൈസോബിയത്തില്‍ പൊതിയാം പയര്‍വിത്തുകള്‍

മുണ്ടകന്‍കൃഷി ചെയ്യാത്ത നെല്‍പാടങ്ങളിലും മറ്റു കൃഷിയിടങ്ങളിലും പയര്‍കൃഷി ചെയ്യാന്‍ അനുയോജ്യമായ സമയമാണ് ഇപ്പോള്‍. എല്ലാവിധ പയര്‍വര്‍ഗവിളകളുടെയും വിത്ത് വിതയ്ക്കുന്നതിനു മുന്‍പ് വിത്തുകള്‍ റൈസോബിയം എന്ന ജൈവവളവുമായി സംയോജിപ്പിച്ച ശേഷം വിതയ്ക്കുകയാണെങ്കില്‍ 15 – 20…

നെല്ലിലെ ഗാളീച്ചയെ നേരിടാന്‍

ഗാളീച്ച കാർഷികവിളകളെ ബാധിക്കുന്ന ഒരു തരം കീടമാണ്. ഏറ്റവും കൂടുതൽ ആക്രമിക്കുന്നത് നെൽച്ചെടികളെയാണ്. നെൽച്ചെടിയുടെ വളർച്ചയുടെ തുടക്കത്തിൽ മൂടികെട്ടിയ ആച്ചും ഇടമുറിയാത്ത മഴയും ഉണ്ടെങ്കിൽ ഗാളീച്ചയുടെ ആക്രമണം പ്രതീക്ഷിക്കാവുന്നതാണ്. പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ എന്നിവയിലും തണ്ടീച്ചയുടെ…

പട്ടാളപ്പുഴുവിന്‍റെ ആക്രമണം രൂക്ഷമായാൽ

രാത്രികാലങ്ങളില്‍ കൂട്ടമായി ഇറങ്ങുന്ന പുഴുക്കള്‍ പ്രധാനമായും 20 ദിവസത്തില്‍ താഴെ പ്രായമുള്ള നെല്‍ച്ചെടികളെ ഏതാണ്ട് പൂര്‍ണ്ണമായി തിന്ന് നശിപ്പിക്കുന്നു. പറിച്ചു നടുന്നതിന് പകരം വിത്ത് വിതച്ച സ്ഥലങ്ങളിലാണ് ഇവയുടെ ആക്രമണം ഏറ്റവും മാരകമാവുന്നത്. മണ്ണുത്തി…

പച്ചക്കറിയിലെ വെള്ളീച്ചയെ കെണിയിലാക്കാം

പച്ചക്കറി വിളകളില്‍ വെള്ളീച്ചശല്യം രൂക്ഷമാകാറുണ്ട്. വഴുതിനവര്‍ഗ്ഗവിളകളായ വഴുതിന, തക്കാളി, മുളകിനങ്ങള്‍ എന്നിവയിലാണ് പ്രധാനമായും കാണുന്നത്. ഇലകളില്‍ മുട്ടയിട്ട് വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളും ഈച്ചയും അടിവശത്തിരുന്ന് നീരൂറ്റിക്കുടിക്കുന്നതിനാല്‍ ഇലകള്‍ കുരുടിച്ച് ചെടി മുരടിച്ചുനശിക്കുന്നു. ഇലകള്‍ കൈകൊണ്ട് ഇളക്കിനോക്കിയാല്‍…

പച്ചക്കറികളില്‍ വരുന്ന ബാക്ടീരിയല്‍ രോഗം

തക്കാളി, വഴുതന, മുളക് എന്നീ വിളകളില്‍ ബാക്റ്റീരിയല്‍ രോഗം വ്യാപിക്കുന്ന സമയമാണിത്. മുന്‍കരുതലെന്നനിലയില്‍ നീര്‍വാര്‍ച്ച ഉറപ്പാക്കണം. ആവശ്യത്തിന് സൂര്യപ്രകാശവും കിട്ടണം. രോഗം വന്ന സ്ഥലങ്ങളില്‍ ബ്ലീച്ചിങ് പൌഡര്‍ ഉപയോഗിച്ചു അണുനാശീകരണം നടത്തണം. ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച…

പയറിലെ മുഞ്ഞയെ നിയന്ത്രിക്കാം

പയറിലെ മുഞ്ഞയെ നിയന്ത്രിക്കുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ 2 % വീര്യമുള്ള വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം തളിക്കുക. അല്ലെങ്കില്‍ 20 ഗ്രാം ലക്കാനിസീലിയും ലക്കാനി എന്ന മിത്ര കുമിള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക.

വെള്ളരിവര്‍ഗ്ഗ വിളകളില്‍ മൃദുരോമപ്പൂപ്പല്‍ രോഗം

മഴക്കാലങ്ങളില്‍ വെള്ളരിവര്‍ഗ്ഗ വിളകളില്‍ വരാന്‍ സാധ്യതയുള്ള രോഗമാണ് മൃദുരോമപ്പൂപ്പല്‍ രോഗം ഇത് ശ്രദ്ധയില്‍പ്പെട്ടാല്‍ പ്രൊപിനെബ് 70 WP 25 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ മാങ്കോസെബ് 75 WP 3 ഗ്രാം ഒരു…

മഞ്ഞളിനുണ്ടാകുന്ന ഇലകരിച്ചില്‍ മാറ്റാന്‍

മഞ്ഞളിന് ഇലകരിച്ചിൽരോഗം ഉണ്ടാക്കുന്നത് ട്രാഫിനാ മാക്കുലൻസ് എന്ന കുമിളാണ്. ഇതുവന്നാല്‍ ഇലകളിൽ വൃത്തത്തിലോ സമചതുരത്തിലോ ആകൃതിയില്‍ തവിട്ടുനിറമുള്ള പുള്ളികൾ വരികയും ക്രമേണ ഇല മുഴുവനായി മഞ്ഞയോ കടുത്ത തവിട്ടോ നിറമായി മാറും. രോഗം രൂക്ഷമായാല്‍…

കാര്‍ഷിക നിര്‍ദ്ദേശം – മത്സ്യകൃഷിക്കാർ ശ്രെദ്ധിക്കണം

കുളങ്ങളിലെ വെള്ളത്തില്‍ അമ്ലതാവ്യതിയാനത്തിന് സാധ്യതയുള്ളതിനാല്‍ വെള്ളം പരിശോധിച്ചശേഷം ബണ്ടുകളില്‍ ആവശ്യാനുസരണം കുമ്മായം ഇട്ടുകൊടുക്കാവുന്നതാണ്. മത്സ്യക്കുളങ്ങളിലെ വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്കുള്ള സൗകര്യം വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തില്‍ ലഭ്യമാണ്.

കോഴികളിലെ ന്യൂകാസില്‍ രോഗം ശ്രദ്ധിക്കണം

ന്യൂകാസില്‍ രോഗം അല്ലെങ്കില്‍ റാണിഖേത് രോഗം ഒരു പാരാ-മൈക്സോ വൈറസ് മൂലമുണ്ടാകുന്ന പക്ഷികളില്‍ മാത്രം കണ്ടുവരുന്ന പകര്‍ച്ചവ്യാധിയാണ്. ഈ അണുബാധയുടെ ഫലമായി ശ്വാസംമുട്ടലും ചുമയും, ചിറകുകള്‍ തൂങ്ങിക്കിടക്കുന്നതും, കാലുകള്‍ വലിച്ചുനടക്കുന്നതും, തലയും കഴുത്തും വളച്ചൊടിക്കുക,…