Menu Close

Category: കണ്ണൂര്‍

പോത്ത് വളര്‍ത്തല്‍ പരിശീലനം

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ 2023 സെപ്റ്റംബര്‍ 25ന് പോത്ത് വളര്‍ത്തലിൽ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ള കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട് ജില്ലകളിലെ കര്‍ഷകര്‍ സെപ്റ്റംബര്‍ 23ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 04972 763473

കാർഷികയന്ത്രോപകരണങ്ങൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി

കണ്ണൂര്‍ ജില്ലാപഞ്ചായത്തിന്റെ 2023-24 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖരസമിതികൾക്ക് മൂന്നുലക്ഷം രൂപ വരെ വിലവരുന്ന കാർഷികയന്ത്രങ്ങൾ നിബന്ധനകൾക്കു വിധേയമായി സൗജന്യനിരക്കിൽ വിതരണം ചെയ്യുന്നു. നടീൽയന്ത്രം, മെതിയന്ത്രം, സ്‌പ്രേയറുകൾ, ടില്ലർ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കാർഷികയന്ത്രങ്ങൾ. കഴിഞ്ഞവർഷങ്ങളിൽ…

ട്രൈക്കോ ഡെര്‍മ കൊയര്‍പിത്ത് കേക്കുകള്‍ വില്‍പ്പനയ്ക്ക്

തെങ്ങിലെ കൂമ്പുചീയല്‍ നിയന്ത്രണത്തിന് ഉപയോഗിക്കാവുന്ന ട്രൈക്കോ ഡെര്‍മ കൊയര്‍പിത്ത് കേക്കുകള്‍ കണ്ണൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വില്‍പ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ആവശ്യമുള്ളവര്‍ 8547675124 നമ്പറില്‍ ബന്ധപ്പെടുക. പാര്‍സല്‍ ആയും എത്തിച്ചു തരുന്നതാണ്

പൊതുജലാശയങ്ങളിലും വളപ്പിലും മത്സ്യക്കൃഷിക്ക് അപേക്ഷ ക്ഷണിക്കുന്നു

പൊതുജലാശയങ്ങളിലെ കായല്‍/ കനാല്‍ എന്നിവിടങ്ങളില്‍ ശാസ്ത്രീയ മത്സ്യകൃഷി ചെയ്യുന്നതിനും വളപ്പ് മത്സ്യകൃഷി ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു. ഒരു ഹെക്ടറിന് 15 ലക്ഷം രൂപയാണ് പദ്ധതി ചെലവ്. അതിന്റെ 60 ശതമാനം സബ്സിഡി ലഭിക്കും. കുടുംബശ്രീ,…

സുഭിക്ഷകേരളം ജനകീയമത്സ്യകൃഷിയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷകേരളം ജനകീയമത്സ്യകൃഷി പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുളങ്ങളിലെ ശാസ്ത്രീയ തിലാപ്പിയ മത്സ്യകൃഷി, ഓരുജലകുളങ്ങളിലെ പൂമീന്‍, കരിമീന്‍, ചെമ്മീന്‍ കൃഷി, പിന്നാമ്പുറ കരിമീന്‍/ വരാല്‍ വിത്തുല്‍പാദന യൂണിറ്റ്…

പച്ചക്കറിസമൃദ്ധിക്ക് അനായാസരീതിയുമായി ശ്രീകണ്ഠാപുരം നഗരസഭ

ശ്രീകണ്ഠാപുരം നഗരസഭ പച്ചക്കറിത്തൈകൾ ചട്ടിയിൽ നട്ട് വളവുമിട്ട് വീട്ടിലെത്തിക്കും. വീട്ടുകാർ എവിടെയെങ്കിലും ഒരു ചെറിയ സ്ഥലം കണ്ടെത്തി പരിപാലിച്ചാൽ മാത്രം മതി. പച്ചക്കറിക്കൃഷി ചെയ്യാൻ സ്ഥലവും സമയവും ഇല്ലാത്തവർക്ക് വേണ്ടി അർബൻ പച്ചക്കറി കൃഷിയുമായി…