മേൽമണ്ണ് ചെറുതായി ഇളക്കിയിടുന്നത് വേനൽമഴയിൽ നിന്നും ലഭിക്കുന്ന ജലം മണ്ണിൽതന്നെ സംഭരിച്ച് നിർത്താനുള്ള നല്ലൊരു മാർഗ്ഗമാണ്. ഇതിനായി തെങ്ങിൻതോപ്പുകളിലും മറ്റും വേനൽക്കാല ഉഴവ് അനുവർത്തിക്കാം. വേനൽമഴ ലഭിച്ചതിനുശേഷം പയർവർഗ്ഗവിളകൾ വിതയ്ക്കുന്നതും ഏറെ ഗുണം ചെയ്യും.
തവാരണകളിൽ ബാധിക്കുന്ന ഗുരുതരമായ ഒരു രോഗമാണ് തൈ ചീയൽ രണ്ടു തരത്തിലുള്ള ലക്ഷണങ്ങളാണ് സാധാരണ കണ്ടു വരുന്നത്. മുളക്കുന്നതോടൊപ്പം ഉള്ള വാട്ടമാണ് ഒന്നാമത്തേത്. മുളച്ചതിന് ശേഷം ഉള്ള തൈ വാട്ടമാണ് രണ്ടാമത്തേത്. ഇതിൻറെ പ്രധാനമായ…
വിളകളിലെ കീടനിയന്ത്രണത്തിന് കഴിവതും ജൈവ കീടനാശിനികൾ ഉപയോഗിക്കുവാൻ ശ്രദ്ധിക്കുക. ജൈവ കീടനാശിനികൾ തയ്യാറാക്കി അന്നു തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. അതായത് ഓരോ ദിവസത്തെയും ആവശ്യത്തിനുള്ളതു മാത്രം തയ്യാറാക്കുക. പച്ചക്കറി വിളകളിൽ വിവിധതരം ജീവാണുക്കളെ ഉപയോഗിച്ച്…
ഒട്ടു മാവിൻ തൈകളുടെ കൊമ്പുകളിൽ ചിലത് പെട്ടെന്ന് ഉണങ്ങികരിഞ്ഞു പോകുന്നതായി പലയിടങ്ങളിലും കണ്ട് വരുന്നുണ്ട്. കൊമ്പുണക്കം എന്ന രോഗമാണിത്. കൊമ്പുകൾ അറ്റത്തു നിന്ന്താഴേക്ക് ഉണങ്ങുന്നതാണ് ലക്ഷണം. രോഗഹേതു ഒരുകുമിളാണ്. ഉണക്ക് എവിടംവരെ ആയിട്ടുണ്ടോ അതിന്…
അന്തരീക്ഷ ഊഷ്‌മാവ് കൂടി വരുന്ന സാഹചര്യത്തിൽ തടങ്ങളിൽ ഈർപ്പം നിലനിർത്തുന്നതിനായി പച്ചയോ ഉണങ്ങിയതോ ആയ ചകിരിയിട്ട് മൂടുന്നത് നല്ലതാണ്. തെങ്ങിൻ്റെ ചുവട്ടിൽ നിന്ന് മൂന്ന് മീറ്റർ അകലത്തിൽ വരികൾക്കിടയിൽ ചാലു കീറിയോ, ഓരോ തെങ്ങിൻ്റെ…
പച്ചക്കറി വിളകളിൽ വിവിധതരം ജീവാണുക്കളെ ഉപയോഗിച്ച് കീടരോഗ നിയന്ത്രണം നടത്താവുന്നതാണ്. മീലിമുട്ടകൾ, ശൽക്കകീടങ്ങൾ എന്നിവയെ നിയന്ത്രിക്കാൻ വെർട്ടിസീലിയം എന്ന കുമിളും ഇലതീനി പുഴുക്കൾക്കെതിരെ ബ്യൂവേറിയ എന്ന കുമിളും, ചിതൽ, വേരുതീനി പുഴുക്കൾ, പച്ചത്തുള്ളൻ്റെ ഉപദ്രവം…
ഔഷധ ഗുണമുള്ള ഭക്ഷ്യയോഗ്യമായ ഒരു കിഴങ്ങു വിളയാണ് കൂവ. ഇതിന്റെ നടീൽ വസ്‌തു കിഴങ്ങാണ്. രോഗവിമുക്തമായതും ആരോഗ്യമുള്ളതുമായ കിഴങ്ങ് വിത്തിനായി ശേഖരിക്കണം. മുളയ്ക്കാൻ ശേഷിയുള്ള ഒരു മുകുളമെങ്കിലും ഓരോകഷ്‌ണം നടീൽ വസ്‌തുവിലും ഉണ്ടാകണം. കിളച്ചൊരുക്കിയ…
പച്ചക്കറികളില്‍ മണ്ഡരി, ഇലപ്പേന്‍, വെളളീച്ച മുതലായ നീരൂറ്റിക്കുടിക്കുന്ന പ്രാണികള്‍ മൂലമുളള കുരുടിപ്പുരോഗം കാണാന്‍ സാധ്യതയുണ്ട്. 20 ഗ്രാം വെര്‍ട്ടിസീലിയം ഒരു ലിറ്റര്‍ വെളളത്തില്‍ ലയിപ്പിച്ച്തളിക്കുക. അല്ലെങ്കില്‍ വേപ്പെണ്ണയടങ്ങുന്ന കീടനാശിനികള്‍ പത്ത് ദിവസം ഇടവിട്ട് തളിക്കുകയോ…
കമുകിന്‍റെ ഒരു പ്രധാന പ്രശ്നമാണ് മഞ്ഞളിപ്പ്. ഇത് പല കാരണങ്ങളാല്‍ ഉണ്ടാകാം. മഴക്കാലത്തെ നീര്‍വാര്‍ച്ച ഇല്ലാത്തതാണ് പ്രധാന കാരണം. മണ്ണില്‍നൈട്രജന്‍, പൊട്ടാഷ്, മഗ്നീഷ്യം എന്നിവയുടെ അഭാവം മഞ്ഞളിപ്പിന് ഇടയാക്കും. മണ്ണ് പരിശോധനയുടെ അടിസ്ഥാനത്തില്‍ ചിട്ടയായ…
നാട്ടുമരങ്ങളിൽ വ്യാപകമായി കാണപ്പെടുന്ന ഒരു ഉപദ്രവകാരിയായ കളയാണ് ഇത്തിക്കണ്ണികൾ. മാവ്, പ്ലാവ്, സപ്പോട്ട എന്നിങ്ങനെ പല ഫലവൃക്ഷങ്ങളിലും റബ്ബർ, കശുമാവ് തുടങ്ങിയ നാണ്യവിളകളിലും ഇതു ധാരാളമായി കാണപ്പെടുന്നു. ഇവ വിളകളുടെ ഉൽപ്പാദനം കുറയ്ക്കുകയും ഗുണനിലവാരത്തെ…