Menu Close

Category: വിളപരിപാലനം

മണ്ണെണ്ണ കുഴമ്പ് എന്തിന്? എങ്ങനെ?

നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാൻ മണ്ണെണ്ണ കുഴമ്പ് ഉപയോഗിക്കാവുന്നതാണ്.2.5 ലിറ്റർ വെള്ളത്തിൽ 250 ഗ്രാം ബാർസോപ്പ് ചീകിയിട്ട് നന്നായി ലയിപ്പിക്കുക. ഇതിലേക്ക് നാലര ലിറ്റർ മണ്ണെണ്ണയൊഴിച്ച് 15 ഇരട്ടി വെള്ളം ചേർത്ത് യോജിപ്പിച്ച് വിളകളിൽ തളിക്കാം.

വേപ്പിൻ കുരു സത്ത് എങ്ങനെ ഉണ്ടാക്കാം?

വേപ്പിൻ കുരു സത്ത് ലായനി പച്ചക്കറികളിലെ മൃദുശരീരികളായ കീടങ്ങൾക്ക് ഫലപ്രദമാണ്. ഈ ലായനി എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്. അതിനായി ആദ്യം 50 ഗ്രാം വേപ്പിൻ കുരു ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഉപയോഗിക്കാം. മൂപ്പെത്തിയ…

വെണ്ടക്കൃഷിയ്ക്ക് സമയമായി

ചെറിയതോതില്‍ ജൈവവളം അടിവളമായി നല്‍കിയാല്‍ മികച്ച വിളവുനല്‍കുന്ന കൃഷിയാണ് വെണ്ട. മേയ്മാസം പകുതിയോടെയാണ് വെണ്ടയുടെ വിത്തുപാകേണ്ടത്. വാരങ്ങളിലോ ഗ്രോബാഗുകളിലോ വിത്തുനടാം. വാരങ്ങളില്‍ ചെടികള്‍തമ്മില്‍ 45 സെന്റിമീറ്ററും വരികള്‍തമ്മില്‍ 60 സെന്റിമീറ്ററും ഇടയകലം പാലിക്കണം. നടുന്നതിന്…

മുളകുനടാം, വിളവെടുക്കാം

വിത്തുകള്‍ പാകിമുളപ്പിച്ച തൈകളാണ് നടേണ്ടത്. ഇതിനായുള്ള വിത്തുകള്‍ മേയ് പകുതിയോടെ തവാരണകളിലോ പ്രോട്രേകളിലോയിട്ട് മുളപ്പിച്ചെടുക്കാം. 20- 25 ദിവസം പ്രായമായ തൈകള്‍ മാറ്റിനടണം. ചെടികള്‍തമ്മില്‍ 45 സെന്റിമീറ്ററും വാരങ്ങള്‍തമ്മില്‍ 60 സെന്റിമീറ്ററും ഇടയകലം നല്‍കണം.…

വഴുതന കൃഷിചെയ്യാം

മേയ് രണ്ടാം വാരത്തോടെ വിത്തിട്ട് 20 മുതല്‍ 25 ദിവസംവരെ പ്രായമാകുമ്പോള്‍ വഴുതനത്തൈകള്‍ മാറ്റിനടാവുന്നതാണ്. ചെടികള്‍തമ്മില്‍ 60 സെന്റിമീറ്ററും വാരങ്ങള്‍തമ്മില്‍ 75 സെന്റിമീറ്ററും ഇടയകലം നല്‍കണം. നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങളിലാണ് വഴുതന നന്നായിവളരുന്നത്. തവാരണകളിലും പ്രധാനസ്ഥലത്തും…

ശീമച്ചേമ്പ് ഇടവിളക്കൃഷിക്ക് ഉത്തമം

തെങ്ങ്, വാഴ, റബര്‍, തോട്ടങ്ങളില്‍ ഇടവിളയായി ശീമച്ചേമ്പ് (പാല്‍ച്ചേമ്പ്) കൃഷി ചെയ്യാവുന്നതാണ്. പുതിയ റബര്‍ത്തോട്ടങ്ങളില്‍ ആദ്യത്തെ 5 വര്‍ഷം വരെ പാല്‍ച്ചേമ്പ് കൃഷി ചെയ്യാം. തനിവിളയായി നടുമ്പോഴും മൂന്നടി അകലം പാലിക്കണം. നടാനായി 150-200…

കുരുമുളകിലെ മഞ്ഞപ്പുള്ളിരോഗം

ഇലകളിൽക്കാണുന്ന നിരവധി മഞ്ഞക്കുത്തുകളും പാടുകളുമാണ് മഞ്ഞപ്പുള്ളിരോഗം ബാധിച്ചതിന്റെ ആദ്യലക്ഷണം. കൂടാതെ ഇലകളിലെ ഞരമ്പുകൾ മഞ്ഞളിച്ചുതടിച്ച് ഇലകൾക്ക് കട്ടികൂടുന്നതായി കാണാം. ഇലയുടെ അരിക് വളഞ്ഞുതിരിഞ്ഞ് കാണുന്നു. മീലിമുട്ടകളാണ് പ്രധാന രോഗവാഹികൾ. ഇവയെ നിയന്ത്രിക്കാൻ റോഗർ 2…

വഴുതനയിലെ തൈചീയൽരോഗം നിയന്ത്രിക്കാം

രോഗബാധയുള്ള തൈകൾ നീക്കം ചെയ്യുക. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ഒരുകിലോഗ്രാം വിത്തിന് എന്ന തോതിലുപയോഗിച്ച് വിത്തുപരിപാലനം നടത്തുക. സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായിനിയാക്കി…

സൂക്ഷിക്കണം. വാഴയിലെ മാണവണ്ട് പ്രശ്നക്കാരനാണ്

വാഴയില്‍ മാണവണ്ടിന്റെ (Cosmopolites sordidus) ശല്യം കൂടുതലുള്ള സമയമാണിത്. ഇതിനെ ചെറുക്കാന്‍ വാഴക്കന്ന് നടുന്നതിനുമുമ്പ് കന്നിന്റെ അടിഭാഗം ചുറ്റും ചെത്തിവൃത്തിയാക്കിശേഷം ചാണകലായനിയും ചാരവും കലര്‍ന്ന മിശ്രിതത്തില്‍ മുക്കി മൂന്നോ നാലോ ദിവസം വെയിലത്തു വച്ചുണക്കിയശേഷം…

കൊക്കോയെ പരിപാലിക്കാം

വരൾച്ചയെ പ്രതിരോധിക്കാൻ കഴിവില്ലാത്ത ഇനങ്ങൾ ആണെങ്കിൽ കൊക്കോയെ സംബന്ധിച്ച് വേനൽക്കാലപരിചരണം അത്യാവശ്യമാണ്.• ചെടികളെ നിലനിർത്തുന്നതിന് ആഴ്ചയിൽ കുറഞ്ഞത് ഒരു നനയെങ്കിലും (200ലിറ്റർ) വെള്ളം കൊടുക്കേണ്ടത് അത്യാവശ്യമാണ്. മൈക്രോസ്പ്രിംഗ്ലർ, കണികജലസേചനം തുടങ്ങിയവ ഉപയോഗിക്കുന്നതുവഴി ജലത്തിന്റെ അളവ്…