Menu Close

Category: മുന്നറിയിപ്പ്

നിപാ എങ്ങനെ പകരുന്നു? എങ്ങനെ പ്രതിരോധിക്കാം?

മനുഷ്യരിലും മൃഗങ്ങളിലും ഗുരുതരമായ ആരോഗ്യപ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ഒരു ജന്തുജന്യരോഗമാണ് ഹെനിപാവൈറസ് ജനുസ്സിൽപ്പെട്ട നിപാവൈറസ് മൂലമുണ്ടാകുന്ന അണുബാധ. നിപാവൈറസ് രോഗബാധിതരുമായുള്ള സമ്പർക്കം മൂലമുണ്ടാകുന്ന മരണനിരക്ക് താരതമ്യേന ഉയർന്നതാണ്. മലേഷ്യയിലെ സുങകായ് നിപ്പാ എന്ന സ്ഥലത്താണ് ഈ…

നിപ: മൃഗസംരക്ഷണവകുപ്പും ജാഗ്രതയില്‍

സംസ്ഥാനത്ത് വീണ്ടും നിപാവൈറസ് റിപ്പോര്‍ട്ടുചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പിനൊപ്പം നടപടികളിലേക്കുകടന്ന് മൃഗസംരക്ഷണവകുപ്പും. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ വവ്വാലുകളുടെ സാന്നിധ്യം നിരീക്ഷിക്കാനും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വളര്‍ത്തുമൃഗങ്ങളില്‍നിന്ന് സിറം ശേഖരിച്ച് പരിശോധന നടത്താനുമാണ് തീരുമാനം. ഭോപ്പാലിലെ നാഷനല്‍…

കുട്ടനാട്ടില്‍ കരിഞ്ചാഴി: കരുതിയിരിക്കുക

കുട്ടനാട്ടില്‍ രണ്ടാംകൃഷിയിറക്കിയ എടത്വാ, നെടുമുടി പഞ്ചായത്തുകളിലെ പാടശേഖരങ്ങളില്‍ കരിഞ്ചാഴിയുടെ (Black bug) സാന്നിദ്ധ്യം കാണുന്നതായി റിപ്പോർട്ട്. പകല്‍സമയങ്ങളില്‍ മണ്ണിനടിയില്‍ ഒളിച്ചിരിക്കുന്ന കീടങ്ങൾ രാത്രികാലങ്ങളിലാണ് നീരുറ്റിക്കുടിക്കുന്നത്. ആയതിനാല്‍ ഇവയെ പെട്ടെന്ന് കണ്ടുപിടിക്കാന്‍ പ്രയാസമാണ്. ഈര്‍പ്പമുള്ള പ്രദേശങ്ങളിലാണ്…

പക്ഷിപ്പനിയെ അറിയുക, തടുത്തുനിര്‍ത്തുക

കേരളത്തില്‍ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന H5N8 വിഭാഗത്തിൽ പെട്ട വൈറസുകൾ മനുഷ്യരിൽ രോഗമുണ്ടാക്കുന്നതായി റിപ്പോർട്ടുകളില്ലെങ്കിലും ജനിതകസാമ്യമുള്ള പക്ഷിപ്പനി വൈറസുകൾ മനുഷ്യരേയും ബാധിക്കുന്നവയാകാം. വളരെ പെട്ടെന്ന് ജനിതക വ്യതിയാനങ്ങൾ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത അനിവാര്യമാണ്. ഇക്കാരണങ്ങൾ മൂലമാണ്…

എന്താണ് കള്ളക്കടല്‍?

കേരളത്തിലെ പല കടല്‍ത്തീരങ്ങളിലും നാശനഷ്ടമുണ്ടാക്കുന്നതായി വാര്‍ത്തകളില്‍ കടന്നുവരുന്ന പേരാണ് കള്ളക്കടല്‍ പ്രതിഭാസം (Swell Surge). എന്താണിത്?ശക്തിയായ കടലാക്രമണത്തിന് കാരണമായി മാറുന്നതാണ് ‘കള്ളക്കടല്‍’ പ്രതിഭാസം. അതെന്തെന്നറിയാന്‍ ആദ്യം തിരമാലകളെക്കുറിച്ചറിയണം. തീരപ്രദേശത്തു നാം സാധാരണയായി കാണുന്ന തിരമാലകളെല്ലാം…

മഴക്കാലപൂർവ്വ ശുചീകരണം: ജില്ലാതലത്തില്‍ കരുതല്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം

മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി പ്രാഥമികമായി ചെയ്യേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജില്ലാചുമതലയുള്ള മന്ത്രിയുടെ സാന്നിധ്യത്തിൽ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം തീരുമാനിച്ചു.തദ്ദേശ…

ഉഷ്ണതരംഗസാധ്യത: പകൽ 11 മുതൽ വൈകുന്നേരം 3 വരെ, ജാഗ്രതകര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ടു വെയില്‍ കൊള്ളരുത്.

ഉഷ്ണതരംഗസാധ്യത കൂടിനില്‍ക്കുന്നതിനാല്‍ പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശമേൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യത്തൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ തുടങ്ങിയവർ ഇതിനനുസരിച്ച്…

ഉഷ്ണതരംഗഭീഷണി: മനുഷ്യന്റെയും വളര്‍ത്തുമൃഗങ്ങളുടെയും ആരോഗ്യസംരക്ഷണത്തിനുള്ള സമഗ്ര മാർഗ്ഗ നിർദ്ദേശങ്ങൾ

അന്തരീക്ഷതാപനില സാധാരണയിലുമധികം തുടര്‍ച്ചയായി ഉയര്‍ന്നുനില്‍ക്കുന്ന അവസ്ഥയെയാണ് ഉഷ്ണതരംഗം (heat wave) എന്നുപറയുന്നത്. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള കൊടുംചൂടാണ് കേരളം ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്. നിത്യജീവിതം പോലും ദുസ്സഹമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ആഗോളതാപനം സൃഷ്ടിക്കുന്ന കാലാവസ്ഥാവ്യതിയാനമാണ് കേരളം…

ചൂടുകൂടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കേരളത്തില്‍ പൊതുവേ ഉയർന്ന ചൂടാണ് ഇപ്പോള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാനിർദേശങ്ങൾ:സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉയർന്ന ചൂട് കാരണമാകും. അതുകൊണ്ട്…

കുട്ടനാട്ടില്‍ മുഞ്ഞ, ശുപാര്‍ശ പ്രകാരം അല്ലാതെയുള്ള കീടനാശിനികള്‍ തളിക്കരുത്

കുട്ടനാട്ടില്‍ പുഞ്ചകൃഷി ഇറക്കിയ ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിദ്ധ്യം കാണുന്നുണ്ട്. കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തേണ്ടതും നിരന്തരം നെല്‍ച്ചെടിയുടെ ചുവട്ടില്‍ പരിശോധന നടത്തേണ്ടതുമാണ്. ശുപാര്‍ശ പ്രകാരം അല്ലാതെയുള്ള കീടനാശിനികള്‍ തളിക്കുന്നത് കീടബാധ കൂടുതല്‍ ഇടങ്ങളിലേയ്ക്ക് ബാധിക്കുന്നതിന്…