Menu Close

Category: കൃഷിഗുരു

ട്രൈക്കോഡെര്‍മയെ സ്നേഹിക്കാന്‍ എത്രയോ കാരണങ്ങള്‍

ചില ജീവികളങ്ങനെയാണ്. സ്വന്തം വർഗ്ഗത്തിൽപ്പെട്ടവയെത്തന്നെ പിടിച്ചുതിന്നും. അതിനെ കാനിബാളിസം (Cannibalism) എന്നാണു പറയുന്നത്. രാജവെമ്പാല ഇത്തരത്തില്‍ സ്വന്തം വർഗ്ഗത്തിൽപ്പെട്ട പാമ്പുകളെ ആഹാരമാക്കുന്ന സ്വഭാവമുള്ള ജീവിയാണ്.ഇത്തരം സ്വഭാവത്തെ മുതലെടുക്കാന്‍ നമ്മള്‍ മനുഷ്യര്‍ എല്ലാക്കാലവും ശ്രമിച്ചിട്ടുണ്ട്.കച്ചി കെട്ടാൻ…

കര്‍ഷകര്‍ക്ക് ഏറ്റെടുക്കാന്‍ ഒരു വെല്ലുവിളി: ‘മാങ്ങാച്ചലഞ്ച്’

മാവ് നടുന്നുണ്ട്, പക്ഷേ, മാങ്ങയില്ല. ഇതാണ് നമ്മുടെ കർഷകര്‍ക്കിടയില്‍നിന്ന് വര്‍ഷങ്ങളായിക്കേള്‍ക്കുന്ന വിലാപം. എന്തുകൊണ്ടാണ് നമ്മുടെ മാവുകളില്‍ നിന്ന് തൃപ്തികരമായി വിളവുകിട്ടാത്തത്? അതിനു പല കാരണങ്ങളുണ്ട്. അക്കമിട്ടു പറയാം. നല്ല തുറസ്സായതും എട്ടുമണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്നതുമായ…

ശീമക്കൊന്ന കര്‍ഷകരുടെ ഉറ്റതോഴന്‍. ഉപേക്ഷിക്കരുത്

ശീമക്കൊന്നയെ ഇന്നെത്രപേര്‍ക്കറിയാം?ഒരുകാലത്ത് നാം ചുവന്ന പരവതാനിവിരിച്ച് ആനയിച്ച ചെടിയാണിത്. അമ്പത്തഞ്ചുവര്‍ഷം മുമ്പ്, കേരളസംസ്ഥാനം രൂപംകൊണ്ടകാലത്ത്, രാസവളത്തിനു ക്ഷാമവും തീവിലയും വന്നകാലത്ത് അന്നത്തെ ഇഎംഎസ് മന്ത്രിസഭ ശീമക്കൊന്നയെ ജനപ്രിയമാക്കാന്‍വേണ്ടി ശീമക്കൊന്നവാരം തന്നെ ആചരിച്ചിരുന്നു. അതിനെത്തുടര്‍ന്ന് നമ്മുടെ…

ഭക്ഷണശീലം മാറിയില്ലെങ്കില്‍ ശിക്ഷ ഉറപ്പ്

വേട്ടയാടി ജീവിച്ചിരുന്ന കാലത്ത് മനുഷ്യരുടെ ഭക്ഷണം ഇറച്ചിയും കായ്കനികളും കിഴങ്ങുകളും വിത്തുകളും ഒക്കെയായായിരുന്നു. സാഹസികമായ ജീവിതസാഹചര്യങ്ങൾ ആയതിനാൽ എപ്പോൾ മരിക്കുമെന്ന് പറയാനാകില്ല. മറ്റൊരു മൃഗം മാത്രമായി മനുഷ്യനും ജീവിച്ചകാലം. പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി.…

നാളെത്തെ ലോകം കൃഷിയുടേത്. പക്ഷേ, നിങ്ങള്‍ കര്‍ഷകനാണോ? ഇതുവായിക്കുക.

സ്വാസ്ഥ്യം നിലനിര്‍ത്തി, ദുർമ്മേദസ് ഒഴിവാക്കി, ജീവിതശൈലീരോഗങ്ങൾ വരാതെ ജീവിക്കാന്‍ ഒരാൾ ഒരുദിവസം 300ഗ്രാം പച്ചക്കറികൾ കഴിക്കണം എന്നായിരുന്നു ഈ അടുത്ത കാലം വരെയുള്ള കണക്ക്. ഇതിപ്പോൾ ICMR അല്പം പരിഷ്കരിച്ചുവത്രേ. പുതിയ ഡോസ് 400ഗ്രാമാണ്.…

നമുക്ക് വിളവില്ലാത്തതിന് ആരാണ് കുറ്റവാളി? ആ പേരറിയാന്‍ വായിക്കൂ

കാർഷികകേരളത്തിന്റെ ജീവനാഡികളാണ് കാലവർഷവും (South West Monsoon) തുലാവർഷവും (North East Monsoon). ‘വർഷം പോലെ കൃഷി’ എന്നാണല്ലോ ചൊല്ല്. അതായത് ‘മഴ’ നോക്കിയാണ് കൃഷിയെന്ന്. ‘വർഷം നന്നായാൽ വിളയും നന്നാവും’ എന്നു ചുരുക്കം.…

കൃഷിയിൽ വിജയിക്കാന്‍ എന്തുവേണം?

സോഷ്യൽമീഡിയയിൽ ഒരുപക്ഷേ, ഏറ്റവുമധികംപേർക്കു പരിചയമുള്ള ഒരു ഇന്‍ഫ്ലുവന്‍സറാണ് കുമിളിയിലെ ബിൻസി. കഠിനജീവിതത്തിന്റെ മുൾപ്പാതകളിലൂടെ സഞ്ചരിച്ച ബിന്‍സിയുടെ ഫേസ്ബുക്കെഴുത്തുകള്‍ക്ക് എന്നും വായനക്കാരുണ്ട്. ബിന്‍സി മൂന്നുവര്‍ഷം മുമ്പെഴുതിയ ഒരു പോസ്റ്റ് ഇന്ന് ശ്രദ്ധയില്‍പ്പെട്ടു. അതിനെക്കുറിച്ചാണ് ഈ കുറിപ്പ്.കൃഷിയെക്കുറിച്ച്…

ആസൂത്രണത്തോടെ ചെയ്താല്‍ ഓണപ്പൂക്കൃഷി സന്തോഷം തരും : പ്രമോദ് മാധവന്‍

ഓണച്ചന്ത പണം പൊടിക്കാനുള്ളതുമാത്രമല്ല, നേടാനുംകൂടിയുള്ളതാണ്. ഒന്നുമനസ്സുവച്ചാല്‍ ഇക്കുറിയോണം സമ്പാദ്യത്തിന്റെ കൂടിയാവും. പക്ഷേ, മനസ്സവയ്ക്കണം എന്നുമാത്രം. ആദായകരമായ ഒന്നാണ് ഓണപ്പൂക്കൃഷി. ഇറങ്ങിയാല്‍ നല്ല വരുമാനം ഉറപ്പാണ്.ചെണ്ടുമല്ലിയാണ് ഏറ്റവും കൂടുതല്‍ വിപണിയുള്ള ഓണപ്പൂവ്. കേരളത്തില്‍ പലയിടത്തും ഇതിനു…

മണ്ണുനന്നായാല്‍ മനസ്സിനുസന്തോഷം: കൃഷിയില്‍ മണ്ണിന്റെ മഹിമ എന്ത്?

‘വിളവുനന്നാകണമെങ്കിൽ മണ്ണുനന്നാവണം’ എന്നത് കൃഷിയുടെ ബാലപാഠമാണ്. ഇതറിഞ്ഞുവേണം പറമ്പിലേക്കിറങ്ങാന്‍. ‘മണ്ണും പെണ്ണും കൊതിച്ചപോലെ കിട്ടില്ല’ എന്ന് പഴയൊരു പഴഞ്ചൊല്ലുണ്ട്. നിരാശബാധിച്ച കാമുകരെയും പാരിസ്ഥിതികവെല്ലുവിളി നേരിടുന്ന സ്ഥലങ്ങളിലെ കർഷകരെയും കാണുമ്പോള്‍ ഇതു ശരിയെന്നുതോന്നും. ‘മണ്ണായാലും പെണ്ണായാലും…

സൂര്യനെ മെരുക്കിയാല്‍ കൃഷിയില്‍ വിജയിക്കാം. പ്രമോദ് മാധവൻ എഴുതുന്നു

ഇന്ന് (മെയ് 16) ലോകപ്രകാശദിനമാണ്. മനുഷ്യന്റെ നേട്ടങ്ങളില്‍ പ്രകാശത്തിനുള്ള പ്രാധാന്യം ഉയര്‍ത്തിപ്പിടിക്കുകയാണ് പ്രകാശദിനംകൊണ്ട് ഉദ്ദേശിക്കുന്നത്. വെളിച്ചത്തിന്റെ പലതരം ഭേദങ്ങള്‍ ഉപയോഗത്തിലുണ്ട്. അതേസമയം, എല്ലാ വെളിച്ചങ്ങളുടെയും സ്രോതസ് ഒന്നുമാത്രമാണെന്നു നമുക്കറിയാം. അത് സാക്ഷാല്‍ സൂര്യനല്ലാതെ മറ്റൊന്നല്ല.…