കാലാവസ്ഥാവ്യതിയാനവും വരൾച്ചയും ചെറുക്കാനുള്ള കഴിവ് പൊതുവേ കാണുന്ന വിളകളാണ് കിഴങ്ങുവർഗ്ഗങ്ങള്‍. മരച്ചീനി ഉണക്കുസമയത്ത് ഇലകൾ കൊഴിക്കുന്നത് ചെടികളിൽനിന്നുളള ജലനഷ്ടംകുറച്ച് വരണ്ടകാലാവസ്ഥയെ അതിജീവിക്കാനുള്ള തനതായ പൊരുത്തപ്പെടലാണ്.
ശ്രദ്ധിക്കേണ്ടവ
• പയർവർഗ്ഗ, പച്ചിലവർഗ്ഗവിളകൾ ഇടവിളയായി കൃഷിചെയ്യുക.
• തടങ്ങളിൽ മണ്ണുകയറ്റിക്കൊടുക്കുക. അവശ്യ നന നല്‍കുക. നന്നായി പുതയിടുക.
• വളപ്രയോഗത്തിൽ ജൈവവളങ്ങൾക്ക് ഊന്നൽ നൽകുക.
• പൊട്ടാഷ് വളങ്ങളും വളമിശ്രിതങ്ങളും ഇലകൾ വഴി നൽകുക.
• മഴവെള്ളം മണ്ണിലേക്കിറങ്ങുവാൻ അനുവദിക്കുന്ന സുഷിരങ്ങളോടുകൂടിയ കറുത്ത ഷീറ്റ് വിരിക്കുന്നതിനോടൊപ്പം തുള്ളിനന ജലസേചനം ക്രമീകരിക്കുന്നത് ചേന, മരച്ചീനി. ചേമ്പ് എന്നീ വിളകളിൽ ജലയുപയോഗം 50% കുറയ്ക്കുന്നതായി CTCRI യുടെ ഗവേഷണഫലങ്ങൾ രേഖപ്പെടുത്തുന്നു.