Menu Close

ഏലൂര്‍നിവാസികള്‍ തെങ്ങിന്റെ മണ്ടവൃത്തിയാക്കൽ പദ്ധതിയിൽ ഉൾപ്പെടാൻ വിളിക്കൂ

കൊമ്പന്‍ചെല്ലിയുടെ ആക്രമണത്തിൽനിന്ന് തെങ്ങിനെ രക്ഷിക്കുവാനും മഴക്കാലത്ത് തെങ്ങുകളിൽ കൂടുതലായി കണ്ടുവരുന്ന രോഗമായ കൂമ്പുചീയൽ ഒഴിവാക്കുവാനും ലക്ഷ്യമിട്ട് തെങ്ങിന്റെ മണ്ടവൃത്തിയാക്കൽ പദ്ധതി കൃഷിവകുപ്പും ഏലൂർ നഗരസഭയും ചേര്‍ന്നു സംഘടിപ്പിക്കുന്നു. നിലവിൽ 1500 തെങ്ങുകളാണ് ഇതില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്. കെയ്കോയിൽനിന്നു പ്രത്യേക പരിശീലനംകിട്ടിയ ഫ്രണ്ട്സ് ഓഫ് കോക്കനട്ട് ട്രീ വൈക്കം എന്ന ടീം ആണ് ഇതിനായി പ്രവർത്തിക്കുന്നത്. ഏലൂർ നഗരസഭയിൽ ഈ സേവനം ആവശ്യമുള്ളവർ കൃഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.