Menu Close

കൃഷിയില്‍ സംശയം വരുമ്പോള്‍ വിളിക്കാന്‍ 18004251661

കാര്‍ഷികാനുബന്ധമായ സംശയങ്ങള്‍ സംസ്ഥാനകൃഷിവകുപ്പ് ഒരുക്കിയിട്ടുള്ള സംവിധാനമാണ് 1800-425-1661 എന്ന ടോള്‍ഫ്രീ നമ്പര്‍. ഫോണിലൂടെയും മൊബൈല്‍ ഫോണിലൂടെയും ഇതിലേക്ക് വിളിക്കാവുന്നതാണ്. വിളിക്കുന്നതിന് പൈസ ആവുകയില്ല. ഏതുസമയത്തും വിളിക്കാവുന്നതാണ്. ഓഫീസ് സമയത്ത് വിളിക്കുന്നവര്‍ക്ക് അപ്പോള്‍തന്നെ സംശയനിവാരണം ഉണ്ടാകും. പ്രവര്‍ത്തന സമയത്തിന് മുമ്പോ അതിനുശേഷമോ വിളിക്കുന്നവരുടെ നമ്പറുകള്‍ റിക്കോര്‍ഡ് ചെയ്യുകയും അടുത്ത പ്രവൃത്തിസമയം ഈ നമ്പരുകളിലേക്ക് തിരിച്ചുവിളിച്ച് പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യും.