കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്പ്മെന്റ് ഏകദിന വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. വിഷയം : ബാര്‍കോഡിങ് ആന്‍ഡ് ടോട്ടല്‍ ക്വാളിറ്റി മാനേജ്മെന്റ്. സംരംഭകന്‍/സംരംഭക ആകാനാഗ്രഹിക്കുന്നവര്‍ക്കും നിലവില്‍ സംരംഭകരായവര്‍ക്കും പങ്കെടുക്കാം. 2024 ഫെബ്രുവരി അഞ്ചിന് രാവിലെ 10 മുതല്‍ അങ്കമാലിയിലുള്ള കിഡിന്റെ എന്റെര്‍പ്രൈസ് ഡെവലപ്‌മെന്റ് സെന്ററില്‍ വച്ചാണു പരിശീലനം. ബാര്‍കോഡുകളെയും ബാര്‍കോഡിങ് സാങ്കേതികവിദ്യയെയും പറ്റിയുള്ള ആമുഖം, വിവിധ തരത്തിലുള്ള ബാര്‍കോഡുകള്‍ക്കുള്ള വ്യവസായ മാനദണ്ഡങ്ങള്‍, ടോട്ടല്‍ ക്വാളിറ്റി മാനേജ്മന്റ് നടപ്പിലാക്കുന്നതിലെ വെല്ലുവിളികള്‍ തുടങ്ങിയ സെഷനുകള്‍ പരിശീലനത്തിലുള്‍പ്പെടും. http://kied.Info/training-calender/ ല്‍ ഫെബ്രുവരി മൂന്നിനകം അപേക്ഷിക്കണം. പരിശീലനം സൗജന്യം . ഫോണ്‍-0484 2532890/2550322/9567538749.