വെള്ളായണി കാര്‍ഷിക കോളേജില്‍ വച്ച് ട്രെയിനിംഗ് സര്‍വീസ് സ്കീം 2024 മാര്‍ച്ച് 22, 23 തീയതികളില്‍ ‘സുസ്ഥിര നഗര കാര്‍ഷിക സംവിധാനങ്ങളും സുസ്ഥിര നഗരങ്ങളുംڈ എന്ന വിഷയത്തില്‍ നടത്തുന്ന അന്താരാഷ്ട്ര സെമിനാറിന്റെ ഭാഗമായി തിരുവനന്തപുരം കോര്പ്പറേഷന് പരിധിയിലെ മികച്ച നഗരകര്‍ഷകര്‍ക്ക് അവാര്‍ഡ് നല്കുന്നു. മട്ടുപ്പാവ് കൃഷി, വീട്ടുവളപ്പിലെ കൃഷി എന്നീ രണ്ട് വിഭാഗങ്ങളിലാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. മത്സരാര്‍ത്ഥികള്‍ നിലവില്‍ കൃഷി ചെയ്യുന്നവരായിരിക്കണം. താല്പര്യമുള്ള നഗര കര്‍ഷകര്‍ 2024 മാര്‍ച്ച് 19 നകം പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി 8891540778 എന്ന നമ്പറിലേക്ക് വിളിക്കുകയോ വാട്സ്ആപ്പ് മെസ്സേജ് അയക്കുകയോ ചെയ്യുക. രജിസ്ട്രേഷന് ഫീസ് 100 രൂപയാണ്. അവാര്‍ഡിന് വേണ്ടി തങ്ങളുടെ കൃഷിയിടത്തെ കുറിച്ച് ഒരു മിനിറ്റില്‍ താഴെ ദൈര്‍ഘ്യമുള്ള വീഡിയോകളോടൊപ്പം, കൃഷി സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം, കൃഷി ചെയ്യുന്ന വിളകള്‍, അവയുടെ വില്‍പ്പന രീതി (സ്വന്തം/ അയല്പക്കത്തോ അടുത്തുള്ള കമ്പോളത്തിലോ വില്‍ക്കുന്നു) എന്നീ കാര്യങ്ങള്‍ കൂടി രേഖപ്പെടുത്തിയിരിക്കണം. തെരഞ്ഞെടുക്കപ്പെട്ട കൃഷിയിടങ്ങള്‍ വിദഗ്ധസംഘം നേരിട്ട് പരിശോധിച്ചതിനു ശേഷമായിരിക്കും അവാര്‍ഡ് നിര്‍ണയിക്കുക. അവാര്‍ഡ് തുകയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതാണ്. ഫോൺ – 9207854920 / 8281648810