Menu Close

ക്ഷീരസംഘങ്ങള്‍ക്ക് ഓട്ടോമാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ്

അരുവിക്കര നിയോജക മണ്ഡലത്തിലെ വെള്ളനാട് ബ്ലോക്കിലുള്‍പ്പെട്ട 12 ക്ഷീരസഹകരണ സംഘങ്ങളില്‍ ഓട്ടോ മാറ്റിക് മില്‍ക്ക് കളക്ഷന്‍ യൂണിറ്റ് സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം ജി.സ്റ്റീഫന്‍ എം.എല്‍.എ നിര്‍വഹിച്ചു. പാല്‍ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനും പുതുതലമുറയെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു.