കേരള കാര്‍ഷികസര്‍വ്വകലാശാലയിലെ അഗ്രിബിസിനസ്സ് ഇന്‍ക്യൂബേറ്ററിന്റെ ഈ വര്‍ഷത്തെ അഗ്രിപ്രണര്‍ഷിപ്പ് ഓറിയന്‍റേഷന്‍ പ്രോഗ്രാം, സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യൂബേഷന്‍ പ്രോഗ്രാം എന്നിവയിലേക്കായി അപേക്ഷ ക്ഷണിക്കുന്നു. ഈ സാമ്പത്തികവര്‍ഷത്തിലെ കെ.എ.യു. റെയ്സ് 2024, കെ.എ.യു. പെയ്സ് 2024, പ്രോഗ്രാമുകളിലേക്ക് 2024 മെയ് മാസം 30-ാം തീയതി വരെ അപേക്ഷിക്കാവുന്നതാണ്. നൂതനാശയങ്ങളുള്ള കാര്‍ഷികമേഖലയില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നവസംരംഭകര്‍ക്കും പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. കാര്‍ഷികമേഖലയില്‍ വേറിട്ട ആശയങ്ങളുള്ളവര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവ പ്രോട്ടോടൈപ്പുകളായി വികസിപ്പിച്ചെടുക്കുന്നതിനായി അഗ്രിപ്രണര്‍ഷിപ്പ് ഓറിയന്റേഷന്‍ പ്രോഗ്രാമിലേക്കും (കെ.എ.യു. റെയ്സ് 2024), നിലവില്‍ സംരംഭം തുടങ്ങിയവര്‍ക്ക് പ്രോട്ടോടൈപ്പുകളുടെ വിപുലീകരണത്തിനും വാണിജ്യവത്കരണത്തിനുമായി സ്റ്റാര്‍ട്ട് അപ്പ് ഇന്‍ക്യുബേഷന്‍ പ്രോഗ്രാമിലേക്കും (കെ.എ.യു. പേസ് 2024) അപേക്ഷിക്കാം. കെ.എ.യു. റെയ്സ് 2024 പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഒരുമാസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവരില്‍ നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് 5 ലക്ഷം രൂപ വരെ ഗ്രാന്റും ലഭ്യമാകുന്നതാണ്. നൂതന ആശയങ്ങളുള്ള വിദ്യാര്‍ത്ഥികളില്‍ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ആശയങ്ങള്‍ സംരംഭമായി വികസിപ്പിക്കുന്നതിനുമായി 4 ലക്ഷം രൂപ വരെയുള്ള ധനസഹായവും പദ്ധതിയിലൂടെ ലഭ്യമാക്കുന്നു. വിവിധ ഘട്ട സ്ക്രീനിങ്ങുകള്‍ക്കുശേഷം തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് പരമാവധി 25 ലക്ഷം രൂപ വരെ ഗ്രാന്റും പദ്ധതിയിലൂടെ ലഭ്യമാക്കുന്നു. നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷകള്‍ rabi@kau.in എന്ന ഇ-മെയില്‍ വിലാസത്തിലേക്കോ അഗ്രിബിസിനസ്സ് ഇന്‍ക്യബേറ്ററിലേക്ക് തപാല്‍ വഴിയോ ഗൂഗിള്‍ ഫോം മുഖേനയോ അയക്കാവുന്നതാണ്.
വെബ്സൈറ്റ് – rabi.kau.in
ഫോൺ – 0487 2438332/8330801782/8220718221