കർഷക ദിനാഘോഷത്തിന്റെ ഭാഗമായി വിതുര കൃഷിഭവൻ മികച്ച കർഷകരെ ആദരിക്കുന്നു. മികച്ച ജൈവ കർഷകർ, മികച്ച SC /STവിഭാഗം കർഷകൻ /കർഷക, വനിതാ കർഷക, കർഷക തൊഴിലാളി (കർഷക തൊഴിലാളി ക്ഷേമനിധിയിൽ അംഗതം ഉള്ളവർക്കു മുൻഗണന), വിദ്യാർത്ഥി കർഷകൻ/കർഷക, മുതിർന്ന കർഷകൻ (60 വയസ്സിന് മുകളിൽ പ്രായമുള്ള കർഷകർ), സമ്മിശ്ര കർഷകൻ/കർഷക, ക്ഷീര കർഷകൻ/കർഷക, തേനീച്ച കർഷകൻ/കർഷക എന്നീ വിഭാഗങ്ങളിലാണ് കർഷകരെ ആദരിക്കുന്നത്. കർഷകരിൽ നിന്നു അപേക്ഷ നേരിട്ടും വാർഡ് മെമ്പർമാർ മുഖേനെ നോമിനേഷനായും 2026 ആഗസ്റ്റ് 7 വരെ കൃഷിഭവനിൽ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9383470167 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
കർഷകദിന പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു