കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള വനശാസ്ത്ര കോളേജിൽ ഫോറസ്റ്റ് റിസോർസ് മാനേജ്മെന്റ് വിഭാഗത്തിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ (പ്രതിമാസം 44100/- രൂപ ഏകീകൃത ശമ്പളം) അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന മാതൃകയിൽ 04-05-2026 തീയ്യതിയ്ക്കകം deanforestry@kau.in എന്ന ഇ-മെയിൽ മുഖേന അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. ഇന്റർവ്യൂ നടക്കുന്ന തീയതി 08.05.2026. കൂടുതൽ വിവരങ്ങൾക്ക് www.kau.in സന്ദർശിക്കുക. ഫോൺ : 0487 2438401
അപേക്ഷ ക്ഷണിക്കുന്നു