കുട്ടനാട്ടില്‍ പുഞ്ചകൃഷി ഇറക്കിയ ചില പാടശേഖരങ്ങളില്‍ മുഞ്ഞയുടെ സാന്നിദ്ധ്യം കാണുന്നുണ്ട്. കര്‍ഷകര്‍ ജാഗ്രത പുലര്‍ത്തേണ്ടതും നിരന്തരം നെല്‍ച്ചെടിയുടെ ചുവട്ടില്‍ പരിശോധന നടത്തേണ്ടതുമാണ്. ശുപാര്‍ശ പ്രകാരം അല്ലാതെയുള്ള കീടനാശിനികള്‍ തളിക്കുന്നത് കീടബാധ കൂടുതല്‍ ഇടങ്ങളിലേയ്ക്ക് ബാധിക്കുന്നതിന് കാരണമാകും. കര്‍ഷകര്‍ നിര്‍ബന്ധമായും സാങ്കേതിക ഉപദേശം തേടിയിരിക്കണം നിലവില്‍ എല്ലായിടത്തും രാസകീടനാശിനി പ്രയോഗം നടത്തേണ്ട സാഹചര്യമില്ല. കീടനിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ അതാത് കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതാണ്. ഇതിനായി കര്‍ഷകര്‍ക്ക് 0477 2702683 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
കുട്ടനാട്ടില്‍ മുഞ്ഞ, ശുപാര്‍ശ പ്രകാരം അല്ലാതെയുള്ള കീടനാശിനികള്‍ തളിക്കരുത്
