കിസാന്‍ ക്രെഡിറ്റ് കാര്‍ഡിലൂടെ ലളിതമായ വ്യവസ്ഥയില്‍ മൃഗങ്ങളെ വാങ്ങാന്‍ വ്യക്തികള്‍ക്കും / ഗ്രൂപ്പുകള്‍ക്കും 3 ലക്ഷം രൂപ വരെ വായ്പനല്‍കുന്നു. അതതു ബാങ്കിന്റെ പലിശ നിരക്ക് ബാധകമായിരിക്കും. പശു/ ആട്/ കോഴി/ മുയല് എന്നിവയ്ക്ക് 1,60,000 രൂപ വരെ സെക്യൂരിറ്റി നല്‍കേണ്ടതില്ല. ഈ തുകയ്ക്കു മുകളിലാണെങ്കില്‍ സെക്യൂരിറ്റി വേണം. പരമാവധി 3 ലക്ഷം രൂപ വരെ ലോണ്‍ നല്‍കും. അപേക്ഷാ ഫോം എല്ലാ മൃഗാശുപത്രികളിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, കരം അടച്ച രസീത് എന്നിവയുടെ കോപ്പികള്‍ സഹിതം മൃഗാശുപത്രിയില്‍ അപേക്ഷ നല്‍കാം.