അമ്പലവയൽ ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്ക് വേണ്ടി കന്നുകാലികൾക്കുള്ള വന്ധ്യതാനിവാരണക്യാമ്പ് സംഘടിപ്പിച്ചു. കേന്ദ്രസർക്കാറിന്റെ ‘പശുധൻ ജാഗൃതി അഭിയാൻ’ ന്റെ ഭാഗമായി കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് സർവ്വകലാശാലയുടെ
വിജ്ഞാനവ്യാപനകേന്ദ്രവും അമ്പലവയൽ ക്ഷീരോല്പാദകസഹകരണസംഘവും ചേർന്നാണ് ക്യാമ്പ് നടത്തിയത്. പഞ്ചായത്തിലെ കർഷകരുടെ വന്ധ്യതയുള്ള 25 പശുക്കൾക്ക് പരിശോധന നടത്തുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പൂക്കോട് വെറ്ററിനറി കോളേജിലെ ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ.അബ്ദുൾ അസീസ് സി പി, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ലക്ഷ്മി ഭായ് കെ, പി
ജി വിദ്യാർത്ഥികൾ എന്നിവർ ചേർന്നാണ് പരിശോധനകൾ നടത്തിയത്.