ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് കാര്‍ഷികമേഖലയിലുണ്ടായ മുന്നേറ്റം ഒറ്റനോട്ടത്തില്‍. നവകേരളസദസുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച ഈ വിവരങ്ങള്‍ കേരളത്തിന്റെ കാര്‍ഷികമേഖലയുടെ വര്‍ത്തമാനകാല സ്ഥിതി മനസിലാക്കുവാന്‍ സഹായകരമാണ്.
ചെങ്ങന്നൂരിലെ കാര്‍ഷിക പുരോഗതി
RKIൽ ഉൾപ്പെടുത്തി വിവിധ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 10 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കി
മുളക്കുഴ – സ്മാർട്ട് കൃഷിഭവൻ ആക്കി
1000 ഹെക്ടറിൽ ജൈവകൃഷി
2 ഹെക്ടറിൽ പൂ കൃഷി
RKVYൽ ഉൾപ്പെടുത്തി കോമൻ കുളങ്ങര പാടശേഖരത്തിൻ്റെ അടിസ്ഥാന വികസനത്തിനായി 3.5 കോടി രൂപയുടെ പദ്ധതികൾ നടത്തി
5 ഇക്കോ ഷോപ്പുകൾ ആരംഭിച്ചു
2 വിള ആരോഗ്യപരിപാലന കേന്ദ്രങ്ങൾ കൂടി തുടങ്ങി
26 ഹെക്ടറിൽ പുതു കൃഷി
158 കൃഷി കൂട്ടങ്ങൾ ആരംഭിച്ചു
100 മാതൃകാ കൃഷിത്തോട്ടങ്ങൾ ആരംഭിച്ചു
ഒരു കൃഷിഭവൻ – ഒരു ഉൽപ്പന്നം പദ്ധതി പ്രകാരം ആരംഭിച്ചത് 16 നൂതന സംരംഭങ്ങൾ RIDFൽ പാടശേഖരങ്ങളുടെ ജലസേചന സൗകര്യത്തിനായി 10 കോടി രൂപയുടെ പദ്ധതികൾ നടത്തി