കോഴിക്കോട് വേങ്ങേരിയിലുള്ള നഗരകാർഷിക മൊത്തവിപണനകേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്ന കർഷകപരിശീലനകേന്ദ്രത്തിൽവെച്ച് 2024 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി താഴെപ്പറയുന്ന വിഷയങ്ങളിൽ സൗജന്യപരിശീലനം നൽകുന്നു.
- പുരയിടക്കൃഷി, പച്ചക്കറിക്കൃഷി രീതികളും രോഗകീട നിയന്ത്രണവും
- കിഴങ്ങുവർഗ്ഗ കൃഷിയും മൂല്യവർദ്ധിത ഉൽപന്നനിർമ്മാണവും
- വിദേശ പഴവർഗ്ഗങ്ങളുടെ കൃഷിരീതികളും രോഗകീട നിയന്ത്രണമാർഗങ്ങളും
- കൂൺകൃഷി
- തേനീച്ചക്കൃഷി
കോഴിക്കോട്, വയനാട് ജില്ലകളിലെ കർഷകർക്കു മാത്രമാണ് പരിശീലനം. ഫെബ്രുവരി 19, 20 തീയതികളിൽ 10 മുതൽ അഞ്ചു മണി വരെയുള്ള ഓഫീസ് സമയത്തു മാത്രം 0495-2373582 എന്ന നമ്പരില്വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 40 പേര്‍ക്കു മാത്രമാണ് ഓരോ പരിശീലനപരിപാടിയിലും പ്രവേശനം ലഭിക്കുക. ഒരു കുടുംബത്തിൽനിന്ന് ഒരാൾക്ക് മാത്രേ പരിശീലനം അനുവദിക്കുകയുള്ളൂ.