Menu Close

കര്‍ഷകതൊഴിലാളി കുടിശികനിവാരണ അദാലത്ത് തീയതി നീട്ടി

കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധിബോര്‍ഡില്‍ രണ്ടു കൊല്ലത്തിലധികം കുടിശികവരുത്തി അംഗത്വം റദ്ദായവര്‍ക്ക് കുടിശിക പിഴസഹിതം അടച്ച് പുനസ്ഥാപിക്കാനുള്ള സമയപരിധി 2023 നവംബര്‍ 26 വരെ നീട്ടി. കുടിശിക വരുത്തിയ ഒരോ വര്‍ഷത്തിനും 10 രുപ നിരക്കില്‍ പിഴ ഈടാക്കും. 60 വയസ് പുര്‍ത്തിയായവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കുന്നതിനും കുടിശിക അടയ്ക്കാനും അവസരം ഉണ്ടായിരിക്കില്ല. ആധാറിന്റെ പകര്‍പ്പ് എന്നിവ സഹിതമെത്തി കുടിശിക അടയ്ക്കാം. ഫോണ്‍ – 0474 2766843, 2950183, 9746822396, 7025491386.