Menu Close

കാർഷിക യന്ത്രോപകരണ ഗ്രൂപ്പ്: ഓൺലൈൻ അപേക്ഷ ഫെബ്രുവരി 7 മുതൽ

കാർഷികയന്ത്രങ്ങളുടെ വാടകകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ഫാംമെഷിനറി ബാങ്കുകൾ തുടങ്ങുന്നതിനും കർഷകക്കൂട്ടായ്മകൾ, എഫ്.പി.ഒകൾ, പഞ്ചായത്തുകൾ എന്നിവയ്ക്ക് 2024 ഫെബ്രുവരി 7 മുതൽ ഓൺലൈൻ അപേക്ഷ നൽകാവുന്നതാണ്. agrimachinery.nic.in/index മുഖേനയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷിക്കുന്നവർക്ക് പാൻകാർഡ്, ബാങ്കക്കൗണ്ട്, രജിസ്‌ട്രേഷൻ എന്നിവ ഉണ്ടായിരിക്കണം. ഗ്രൂപ്പിൽ കുറഞ്ഞത് എട്ട് അംഗങ്ങൾ വേണം. സംസ്ഥാനകൃഷിവകുപ്പിന്റെ പദ്ധതിയാണിത്. ഓൺലൈൻ അപേക്ഷ സമർപ്പിച്ചശേഷം അതിന്റെ പകർപ്പും അനുബന്ധരേഖകളും കൃഷിഓഫീസറുടെ ശുപാർശയോടെ ജില്ലയിലെ കൃഷി അസി.എക്‌സിക്യൂട്ടീവ് എൻജിനിയറുടെ കാര്യാലയത്തിൽ നൽകണം. വിശദവിവരങ്ങൾക്ക്: 0471-2306748, 0477-2266084, 0495-2725354.