Menu Close

കാര്‍ഷികയന്ത്രവല്‍ക്കരണ പരിശീലനപരിപാടിയില്‍ പങ്കെടുക്കാം

 

തിരുവനന്തപുരത്തെ ആര്‍ടിടിസി കാർഷിക യന്ത്രപരിശീലനപരിപാടിയുടെ ഭാഗമായി മൂന്നുദിവസം നീണ്ടുനിൽക്കുന്ന പരിശീലനപരിപാടി നടത്തുന്നു. കാർഷികയന്ത്രങ്ങളായ തെങ്ങുകയറ്റയന്ത്രo, പുല്ലുവെട്ട് യന്ത്രo, ഗാര്‍ഡന്‍ ടില്ലര്‍ (garden tiller), പവര്‍ ടില്ലര്‍ (power tiller), കവുങ്ങുകയറ്റയന്ത്രം (arecanut climber), മരംമുറിക്കുന്ന യന്ത്രം (chain saw), ഞാറുനടീൽയന്ത്രo, സ്പ്രയർ, മിനിട്രാക്ടർ, ട്രാക്ടർ തുടങ്ങിയ ഉപകരണങ്ങളുടെ പരിശീലനമാണ് നടക്കുന്നത്.

സ്ത്രീകൾക്കും പുരുഷന്മാർക്കും പങ്കെടുക്കാം. താമസവും ഭക്ഷണവും ട്രെയിനിങ് സെന്ററിൽ ഒരുക്കിയിട്ടുണ്ട്. പരിശീലനത്തില്‍ പങ്കെടുക്കുന്നവർക്ക് ദിവസം 150 രൂപ വച്ച് മൂന്നു ദിവസത്തേക്ക് 450 രൂപ സ്റ്റൈപ്പന്റായി നല്‍കുകയും ചെയ്യും.

കേരളത്തില്‍ കൃഷിവകുപ്പിന്റെ കീഴിൽ കാർഷികയന്ത്രങ്ങളില്‍ പരിശീലനം നല്‍കുന്ന സംസ്ഥാനത്തെ ഏകകേന്ദ്രമാണ് റിസര്‍ച്ച് ടെസ്റ്റിങ് ആന്റ് ട്രയിനിങ് സെന്റര്‍ (RTTC). തിരുവനന്തപുരം ജില്ലയില്‍ വെള്ളായണിയിലാണ് ഇതു സ്ഥിതിചെയ്യുന്നത്.

2024 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 22 വരെ വിവിധ ബാച്ചുകള്‍ക്കു പരിശീലനം നല്‍കും. പങ്കെടുക്കാൻ താല്പര്യമുള്ളവര്‍ എത്രയുംവേഗം പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പേര്, മേല്‍വിലാസം, മൊബൈല്‍നമ്പര്‍ എന്നിവസഹിതം അപേക്ഷ അയക്കേണ്ട ഇമെയില്‍: rttctvpm@gmail.com ബന്ധപ്പെടേണ്ട നമ്പര്‍: 9605203611 (മനുകൃഷ്ണ ടി.)