പ്രകൃതിക്ഷോഭത്തില്‍ വിളനാശമുണ്ടായി ആനുകൂല്യത്തിനായി കൃഷിഭവനുകളില്‍ അപേക്ഷ സമര്‍പ്പിച്ച കര്‍ഷകര്‍ക്ക് ചില സാങ്കേതിക കാരണങ്ങളാള്‍ ബാങ്കക്കൗണ്ടുകളില് തുക ക്രെഡിറ്റ് ചെയ്യാന്‍ സാധിക്കുന്നില്ല എന്ന എസ്.എം.എസ്. സന്ദേശം ട്രഷറിയില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ലഭിച്ചിരുന്നു. ഈ സന്ദേശം ലഭിച്ച കര്‍ഷകര്‍ സന്ദേശം കിട്ടി അഞ്ചുദിവസത്തിനുള്ളിലും ഇനി ലഭിക്കുന്നവര്‍ അതാതുദിവസങ്ങളിലും ബന്ധപ്പെട്ട കൃഷിഭവനുകളെ സമീപിച്ച് കൃത്യമായ ബാങ്കക്കൗണ്ട്, ഐ.എഫ്.എസ്.സി. വിവരങ്ങള്‍ എന്നിവ നല്‍കണം. അക്കൗണ്ട് വിവരങ്ങള്‍ നല്കുന്നതിനോടൊപ്പം പാസുബുക്കിന്റെ പകര്പ്പുകൂടെ സമര്‍പ്പിക്കണമെന്നും സമയക്ലിപ്തത പാലിക്കണമെന്നും ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.