Menu Close

മലയോര പട്ടയം വിവരശേഖരണം: അപേക്ഷിക്കാനുള്ള സമയം മാര്‍ച്ച് 30 വരെ നീട്ടി

1977 ജനുവരി ഒന്നിനുമുന്‍പ് വനഭൂമിയില്‍ കുടിയേറി താമസിച്ചുവരുന്നവര്‍ക്ക് അതാതുപ്രദേശത്ത് ബാധകമായ ഭൂപതിവുചട്ടങ്ങളനുസരിച്ച് പട്ടയം നല്‍കുന്നതിനുള്ള നടപടികളുടെ ഭാഗമായി ആരംഭിച്ച വിവരശേഖരണ നടപടികള്‍ മാര്‍ച്ച് 30 വരെ നീട്ടിയിരിക്കുന്നു.

വനം, റവന്യൂ വകുപ്പുകളുടെ ജോയിന്റ് വെരിഫിക്കേഷന്‍ നടന്നയിടങ്ങളില്‍ ജോയിന്റ് വെരിഫിക്കേഷന്‍ ലിസ്റ്റിലുള്‍പ്പെടാതെ പോയവര്‍, ജോയിന്റ് വെരിഫിക്കേഷന്‍ നടക്കാത്ത സ്ഥലങ്ങളിലെ താമസക്കാര്‍, നാളിതുവരെ പല കാരണങ്ങളാല്‍ പട്ടയത്തിന് അപേക്ഷിക്കാത്തവര്‍ തുടങ്ങി അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ അപേക്ഷ നല്‍കാമെന്ന് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ അറിയിച്ചു.