കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ ഇ-പഠന കേന്ദ്രം നടത്തിവരുന്ന “സുരക്ഷിത ഭക്ഷണം നമ്മുടെ അവകാശം” എന്ന വിഷയത്തിലെ സൗജന്യ ഓണ്‍ലൈൻ കോഴ്സിന്റെ പുതിയ ബാച്ച് 2026 ആഗസ്റ്റ് 17 ന് ആരംഭിക്കുന്നു. കേരള കാര്‍ഷിക സര്‍വ്വകലാശാല ശാസ്ത്രജ്ഞർ കൈകാര്യം ചെയ്യുന്ന ഈ കോഴ്സിൽ പങ്കെടുക്കുവാൻ താല്‍പ്പര്യമുള്ളവര്‍ക്ക് https://celkau.in/elearning/reg.php എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഈ പരിശീലന കോഴ്സില്‍ രജിസ്റ്റർ ചെയ്യാം. 2026 ആഗസ്റ്റ് 27 ന് ശേഷം പുതിയ രജിസ്ട്രഷേനുകൾ സ്വീകരിക്കുന്നതല്ല. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നിര്‍ദ്ദേശങ്ങൾ മേൽ പറഞ്ഞ ലിങ്കിൽ ലഭ്യമാണ്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആഗസ്റ്റ് 17 മുതല്‍ യുസര്‍ ഐ. ഡി. യും. പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് ക്ലാസ്സുകളില്‍ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0487-2438566 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.
സൗജന്യ ഓൺലൈൻ പരിശീലനം