Menu Close

റബ്ബർബോർഡ് കോൾസെന്ററിൽ സംശയനിവാരണം

കോട്ടയം ജില്ലയിലെ റബ്ബർബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റബ്ബർ ട്രെയിനിങ് (എൻ.ഐ. ആർ.റ്റി.) നടത്തുന്ന വിവിധ നൈപുണ്യവികസന കോഴ്‌സുകളെക്കുറിച്ചും അവയുടെ ജോലി സംബന്ധമായ സാധ്യതകളെക്കുറിച്ചും അറിയാൻ റബ്ബർബോർഡ് കോൾസെന്ററിൽ വിളിക്കാം. ഇതു സംബന്ധമായ ചോദ്യങ്ങൾക്ക് എൻ.ഐ.ആർ.റ്റി. – യിലെ ഡെപ്യൂട്ടി ഡയറക്ടർ (ആർ.ഐ.ഡി.റ്റി.) പ്രദീപ് കുമാർ പി. ജോയ് നാളെ ( ജൂലൈ 29) രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ 0481-2576622 എന്ന കോൾസെന്റർ നമ്പറിലൂടെ മറുപടി നൽകുന്നു.