Menu Close

മില്ലുടമകൾക്ക് അവസരം: താൽപ്പര്യപത്രം സമർപ്പിക്കാം

മില്ലുടമകളിൽനിന്ന് താൽപ്പര്യപത്രം ക്ഷണിച്ചു. സപ്ലൈകോയ്ക്കുവേണ്ടി 2026 -27 സീസണിൽ കർഷകരിൽനിന്ന് നെല്ല് സംഭരിച്ച് സംസ്‌കരിച്ച് അരിയാക്കാൻ താൽപ്പര്യമുള്ള സംസ്‌ഥാനത്തെ മില്ലുടമകളിൽനിന്ന് താൽപ്പര്യപത്രം ക്ഷണിച്ചു. അപേക്ഷകർക്ക് ഈ രംഗത്ത് ചുരുങ്ങിയത് മൂന്നുവർഷത്തെ പ്ര വൃത്തിപരിചയം ഉണ്ടായിരിക്കണം. സപ്ലൈകോ നിഷ്കർഷിക്കുന്ന മാനദണ്ഡപ്രകാരം പ്രവർത്തിക്കണം. താൽപ്പര്യപത്രം എറണാകുളം കടവന്ത്ര സപ്ലൈകോ ഹെഡ് ഓഫീസിൽ ഓഗസ്‌റ്റ് അഞ്ചിനു മുമ്പ് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.supplycopaddy.in സന്ദർശിക്കുക.