Menu Close

പൈനാപ്പിൾ രോഗനിയന്ത്രണ മാർഗങ്ങൾ

നീർവാർച്ച കുറഞ്ഞ സ്ഥലങ്ങളിൽ പൈനാപ്പിളിന് കുമിൾ ബാധ മൂലം വേരു ചീയലും തണ്ടു ചീയലും കണ്ടു വരുന്നു. രോഗം ബാധിച്ച ചെടിയുടെ മദ്ധ്യഭാഗത്തുള്ള ഇലകൾ എളുപ്പത്തിൽ ഊരിപ്പോരുന്നതും അവയുടെ കടഭാഗം അഴുകി ദുർഗന്ധം വമിക്കുന്നതുമാണ് പ്രധാന ലക്ഷണങ്ങൾ. സ്യൂഡോമോണാസ് എന്ന ബാക്ടീരിയപ്പൊടി മണ്ണിൽ ചേർത്തു കൊടുക്കുന്നതു വഴി രോഗം വരുന്നത് തടയാം. ഇതോടൊപ്പം വേരിൽ മീലിമുട്ടകളും കാണുന്നുണ്ട്. വെർട്ടിസീലിയം എന്ന ജീവാണു 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ വേരുഭാഗത്ത് ഒഴിച്ചു കൊടുത്ത് ഇവയെ നിയന്ത്രിക്കാം.