Menu Close

ഓണവിളവിനായി പച്ചക്കറി വിത്ത് പാക്കറ്റുകൾ ലഭ്യം

“ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിലെ അഞ്ചൽ ബ്ലോക്കിന് കീഴിലുള്ള അഞ്ചൽ, ഇടമുളക്കൽ, അലയമൺ, കരവാളൂർ, ഏരൂർ, കുളത്തൂപ്പുഴ, തെന്മല, ആര്യങ്കാവ് എന്നീ കൃഷിഭവനുകളിൽ 6 ഇനം വിത്തുകൾ ഉള്ള പച്ചക്കറി വിത്ത് പാക്കറ്റുകൾ 10 രൂപ നിരക്കിൽ ലഭ്യമാണ്. കർഷകർ അതാത് കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് അഞ്ചൽ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുമി ഐ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9383470355 എന്ന നമ്പരിൽ ബന്ധപ്പെടുക.