Menu Close

റെഡ് ലേഡി പപ്പായ വിളവെടുപ്പ് ഉദ്ഘാടനം

കൃഷിവകുപ്പ് നടപ്പിലാക്കി വരുന്ന “ഫലവർഗ്ഗവിള, പുഷ്‌പകൃഷി, ഔഷധത്തോട്ടം വികസന പദ്ധതിയുടെ” ഭാഗമായി ഉള്ളൂർ കൃഷിഭവൻ പരിധിയിൽ ചെഞ്ചേരിയിൽ പപ്പായ കൃഷിയുടെ മാതൃകാതോട്ടം ഒരുക്കിയിട്ടുണ്ട്. കൃത്യതകൃഷി അനുവർത്തിച്ചു വരുന്ന വി. എസ്. പത്മകുമാറിന്റെ മാതൃകാതോട്ടത്തിലെ പപ്പായ വിളവെടുപ്പിന് പാകമായിരിക്കുകയാണ്. അത്യുല്‌പാദന ശേഷിയുള്ള റെഡ് ലേഡി ഇനത്തിൽപ്പെട്ട പപ്പായയുടെ വിളവെടുപ്പ് ഉദ്ഘാടനം നാളെ 24/06/2026 ഉച്ചയ്ക്ക് 12 മണിയ്ക്ക് ചെഞ്ചേരി മഹിഷാസുരമർദ്ദിനി ക്ഷേത്ര ആഡിറ്റോറിയത്തിൽ വച്ച് കഴക്കൂട്ടം നിയോജകമണ്ഡലം എം എൽ എ അഡ്വ. വി മുരളീധരൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് നിർവ്വഹിക്കുന്നതാണ്.